കാരൂര്‍ സോമന്‍
ആകാശനീലിമയിലേക് തലയുയര്‍ത്തി നില്‍ക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങള്‍ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനില്‍ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങള്‍ ദൈനംദിനം നടക്കുന്നത്. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളാണ്. അതില്‍ കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളര്‍ത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങള്‍. ഈ വെക്തി കുനറിയാതെ എപ്പോഴും ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കിറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകര്‍ ഇതിലൊക്കെ രസിക്കുന്നു. മധ്യമ-അധികാര സ്വാധിനമുള്ളവര്‍ക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങള്‍. ഇതുപോലുള്ളവരുടെ ലക്ഷ്യം സാമൂഹ്യ നന്മയല്ല മറിച്ച് ഭരണ കേന്ദ്രങ്ങളില്‍ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പന്‍ നമുക്ക് തട്ടികളിക്കാനുള്ള പന്താണോ?
കേരളത്തിലെ പ്രാചിന ദേവാലയങ്ങള്‍ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോള്‍ അത് കുരകളായി മാറി. ആ കുട്ടത്തില്‍ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ അയ്യപ്പന്‍ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താന്‍ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്തം, തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവര്‍ണ്ണരായ സ്ത്രീകള്‍ മാറു മറക്കാന്‍ പാടില്ല. അഥവ ആരെങ്കിലും മറച്ചാല്‍ അവരുടെ മുലകളില്‍ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തില്‍ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവര്‍ണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യം കുറിച്ചത് 1825ല്‍ വന്ന ക്രിസ്ത്യന്‍ മിഷനറിയമാരായിരുന്നു. അതിനെത്തുടര്‍ന്ന് ഹിന്ദു മതത്തിലെ ശക്തരായ സവര്‍ണ്ണര്‍ പാവപെട്ട അവര്‍ണ്ണരെ പിഡിപിക്കാന്‍ തുടങ്ങി. അന്നത്തെ തിരുവതാംകൂര്‍ രാജാക്കന്മാര്‍ സവര്‍ണ്ണവര്‍ക്ക് ഒപ്പം നിന്ന് ഓശാന പാടിയപ്പോള്‍, പീഡനങ്ങള്‍ തുടര്‍ന്നപ്പോള്‍ മദിരാശി ഗവര്‍ണരായിരുന്ന ബ്രിട്ടീഷ്‌കാരന്‍ ലോര്‍ഡ് ഹാരിസ് 1859ല്‍ അവര്‍ണ്ണ സ്ത്രീകള്‍ക്ക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്‌കാര്‍ അവസാനിപ്പിച്ചത്. അവര്‍ ഇന്ത്യയില്‍ വന്നിലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂര്‍ണ്ണമാകുമായിരിന്നു. ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട0. അര്‍ത്ഥശൂന്യമായ ദുരാചാരങ്ങള്‍, ചട്ടങ്ങള്‍ ഏതു മതത്തിലായാലും മാറുന്നതില്‍ എന്താണ് തെറ്റ്?
സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവര്‍ പ്രാചിന കേരളത്തില്‍ ജിവിക്കുന്നവരല്ല ആധുനിക കേരളത്തില്‍ ജീവിക്കുന്നവരാണ്. ഇത് ശബരിമലയില്‍ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം. ഇന്ത്യന്‍ സ്ത്രീകളെ കൂടുതല്‍ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവര്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയില്‍ പുരുഷനാണ് സ്ത്രീയുടെ കരണത്ത് അടിക്കുന്നതെങ്കില്‍ വികസിത രാജ്യങ്ങളില്‍ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങള്‍ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവര്‍ അവരുടെ പണി ചെയ്താല്‍ മതി ഇവിടെ ചൊറിയേണ്ട എന്നര്‍ത്ഥം. സ്ത്രീകളെ അവര്‍ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളില്‍പോലും ഒരു ഭയവുമില്ലാതെ അവര്‍ സഞ്ചരിക്കുന്നത്. ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്‌കാരവുമുള്ള ഒരു സമൂഹമാണ്. അതിനവര്‍ തയ്യാറല്ലെങ്കില്‍ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.
ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യം തല പോക്കുന്നു. മനസ്സുള്ളവര്‍ പോകട്ടെ. മനസ്സില്ലാത്തവര്‍ വീട്ടിലിരിക്കട്ടെ. ജാതി- മതം- രാഷ്ട്രീയം ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവര്‍ നിര്‍വ്വഹിച്ചുകൊള്ളും. അവര്‍ക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികള്‍ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യം, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആര്‍ത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തന്‍ ചോദ്യങ്ങളാണ്. ഈ മുടന്തന്‍ ചോദ്യം ചോദിക്കുന്നവര്‍ എന്തുകൊണ്ട് വിവാഹിതരായ പുജാരിമാരെ ശബരിമലയില്‍ പൂജ ചെയ്യാന്‍ അനുവദിക്കുന്നു.? ആദ്യം അവരെയല്ലേ പുറത്താക്കേണ്ടത്?
മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പോകാതിരുന്നതിന്റ പ്രധാന കാരണം വന്‍ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളില്‍ പുരുഷന്മാര്‍പോലും മല കയറാന്‍ ഭയന്നിരിന്നു. സ്വാമിമാര്‍ക് ഉള്ളിന്റെയൂള്ളില്‍ ആശങ്കകളാണ്. അന്ന് സ്വാമിമാര്‍ മലക് പോകുമ്പോള്‍ അവര്‍ മടങ്ങി വരുന്നതുവരെ വീട്ടുകാര്‍ക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകള്‍ക് ബലിച്ചോറുപോലെ വന്യജീവികള്‍ക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരെയും വന്യ ജീവികള്‍ വന്ന് ആര്‍ത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാര്‍ക്കുള്ളത്?
നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കില്‍ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേല്‍ക്കുമ്പോള്‍ അവര്‍ മത-രാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവര്‍ അല്‍മിയതാല്പര്യത്തേക്കാള്‍ ആഗ്രഹിക്കുന്നത് സാമ്പത്തിക വളര്‍ച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവര്‍ അവര്‍ക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു. ഇവര്‍ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാന്‍ കാരണം ഈശ്വരനെ സ്നേഹിക്കുന്നു, ആരാധിക്കുന്നവര്‍ക് ഒരിക്കലും പിശാചിന്റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കില്ല. അയ്യപ്പനെ പ്രീതിപ്പെടുത്താന്‍ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ അവകാശമില്ല. ശബരിമല വിഷയത്തെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കില്‍ അവര്‍ക്ക് ചൈതന്യമാര്‍ന്ന ശക്തമായ നിലപാടുകള്‍ ഉണ്ടായിരിക്കണം. പരമ്പരാഗതമായ മത വിശ്വാസത്തിലെ അപരിഷ്‌കൃതത്വം നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യം നാം എത്രയോ കണ്ടു. ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികള്‍ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ ദേവി ദേവന്മാര്‍ ഇന്നവിടെ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ?
ആചാരങ്ങളുടെ പേരില്‍ നമ്മള്‍ ഇപ്പോള്‍ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആല്‍മാവിനെ കച്ചവടച്ചരക്ക് ആക്കരുത്. അയ്യപ്പനില്‍ ആല്‍മസുഖം അനുഭവിക്കുന്ന സ്ത്രീകള്‍ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത്. സിനിമക്കാര്‍ ദൈവങ്ങളെ കച്ചവടം ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മത-രാഷ്ട്രീയക്കാര്‍ ദൈവങ്ങളെ കച്ചവടം ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരില്‍ ആരൊക്കെ വിനാശം വിതക്കാന്‍ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരന്‍ നല്‍കുമെന്ന് ഓര്‍ക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കില്‍ നാളെ നമ്മേ തേടി വരും. ഇപ്പോള്‍ നമ്മള്‍ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകള്‍. അതിനാല്‍ നീതിയും സത്യവും കാരുണ്യവും സ്‌നേഹവും നിലനിര്‍ത്തുക. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ സംസ്‌കാരം പോലെ എല്ല രംഗത്തും നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്‌കാരം നിലനിര്‍ത്തുക. ആ സംസ്‌കാരം പുരോഹിത വര്‍ഗ്ഗത്തിന് ചവുട്ടിക്കുഴക്കാന്‍ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാര്‍ എവിടെയാണ്? അയ്യപ്പന്റ പേരില്‍ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോള്‍ അവര്‍ക്കൊന്ന് ദര്‍ശനം കൊടുത്തു നേരായ മാര്‍ഗ്ഗത്തില്‍ വിശ്വാസികളെ നടത്താമായിരിന്നു. അവര്‍ അരമനകളില്‍ സന്യാസത്തിലാണോ?
യേശുക്രിസ്തുവിനെ ഗാല്‍ഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാര്‍ നടത്തിയപ്പോള്‍ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക് കുരിശുമായ് വഴിനടത്തുന്നു. റോമന്‍ ഭരണാധികാരി പീലാത്തോസ് ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോള്‍ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിര്‍ഭാഗ്യമെന്നു പറയാന്‍ മനുഷ്യമനസ്സിന്റ ഇരുണ്ട കോണില്‍ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശില്‍ തറച്ചു കൊല്ലാന്‍ യുദനെപോലെ മതവിശ്വാസം ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങള്‍ക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മത-രാഷ്ട്രീയ-അധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവില്‍ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തില്‍ വളര്‍ത്തുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഇവരില്‍ മാറ്റങ്ങളുണ്ടാകാന്‍ ശാന്തിയും സമാധാനവും നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കുന്നു. ‘ഓം ശാന്തി’. ‘ഓം
Leave a Reply