ഫിലിപ്പ് കണ്ടോത്ത്
ബ്രിസ്‌റ്റോള്‍: സാര്‍വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആഹ്വാനം ചെയ്ത ”കരുണയുടെ വര്‍ഷം” ആചരണങ്ങള്‍ക്കു ബ്രിസ്‌റ്റോളില്‍ ഔദ്യോഗികമായി തുടക്കമിടുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന കണ്‍വെന്‍ഷന്‍ വരുന്ന ജനുവരി 16 ശനിയാഴ്ച ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ്‌സ് പള്ളിയില്‍ നടക്കും. പ്രസിദ്ധ വചന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകരുമായ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ സിറില്‍ ഇടമനയും ആണ് കണ്‍ വന്‍ഷന്‍ നയിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. യൂത്ത്, റ്റീന്‍ എയ്ജ്, കൊച്ചു കുട്ടികള്‍ എന്നിവര്‍ക്കു പ്രത്യേകം സെഷനുകള്‍ ഉണ്ടായിരിക്കുന്നതാനെന്നും ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത് (07703063836), റോയി സെബാസ്റ്റ്യന്‍ (07862701046), എസ്.ടി.എസ്.എം.സി.സി. ട്രസ്റ്റി ജോണ്‍സന്‍ എന്നിവര്‍ അറിയിച്ചു.

soji-olikkal
രോഗശാന്തി ശുശ്രൂഷകളിലൂടെ ലോകമെമ്പാടും പ്രസിദ്ധനായ ” സെഹിയോന്‍ യു.കെ ” ഡയറക്ടര്‍ കൂടിയായ സോജി ഓലിക്കലിനെ കാണാനും രോഗ മുക്തി നേടാനും സര്‍വ്വോപരി കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ബ്രിസ്‌റ്റോളില്‍ എത്തുമെന്ന് കരുതപ്പെടുന്നു. ഇതിന്റെ ഭാഗമായി ഫ്രീ കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. നിലവില്‍ സെന്റ്. ജോസഫ്‌സ് പള്ളിയോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിംഗ് കൂടാതെ തൊട്ടടുത്തുള്ള ”ഗ്രാഫയിറ്റ് പാര്‍ക്കിംഗ് ഇന്റര്‍ നാഷണല്‍ ‘ ന്റെ കാര്‍ പാര്‍ക്കിംഗ് സൌകര്യവും തയ്യാറാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ മേല്‍വിലാസം : സെന്റ്. ജോസഫ്‌സ് കാത്തോലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍ BS 16 3 QT,

ഗ്രാഫയിറ്റ് പാര്‍ക്കിംഗ് ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് വിലാസം : ഫില്‍വുഡ് റോഡ്, ഫിഷ്‌പോണ്ട്‌സ്, BS 16 3SB. ഗ്രാഫയിറ്റ് ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും 5 മിനിറ്റ് നടന്നാല്‍ കണ്‍ വന്‍ഷന്‍ നടക്കുന്ന പള്ളിയില്‍ എത്തിച്ചേരാവുന്നതാണ്.