ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസ് രാജകുമാരിയായ കേറ്റ് ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം ഇന്നലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്തു. ക്യാൻസർ ചികിത്സയ്ക്ക് വിധേയായിരിക്കുന്ന രാജകുമാരി ആനുവൽ ട്രൂപ്പിംഗ് ദി കളർ പരേഡിൽ ആണ് പങ്കെടുത്തത്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചാൾസ് മൂന്നാമൻ രാജാവ് കുതിരപ്പുറത്ത് പോകാതെ വണ്ടിയിലാണ് പരിപാടിയിൽ പങ്കെടുത്തത്. കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

വലിയ ആർപ്പുവിളികളോടു കൂടിയാണ് ജനക്കൂട്ടം കേറ്റിനെ വരവേറ്റത്. ട്രൂപ്പിംഗ് ദി കളർ പരേഡിൽ വെയിൽസ് രാജകുമാരി തൻ്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ലൂയി രാജകുമാരൻ, ഷാർലറ്റ് രാജകുമാരി എന്നിവരോടൊപ്പമാണ് പങ്കെടുത്തത്. 260 വർഷത്തിലേറെയായി നടക്കുന്ന ഈ പരിപാടി രാജാവിൻ്റെ ഔദ്യോഗിക ജന്മദിനം അടയാളപ്പെടുത്തുന്ന ചടങ്ങാണ്.

ക്രിസ്മസിന് ശേഷം ആദ്യമായാണ് കേറ്റ് പൊതുപരിപാടിയിൽ പങ്കെടുത്തത്. മാർച്ചിലാണ് താൻ ക്യാൻസറിന് കീമോതെറാപ്പി ചികിത്സയിലാണെന്ന് കേറ്റ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി തൻ്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ലൂയിസ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി എന്നിവരോടൊപ്പം ബാൽക്കണിയിൽ നിന്നാണ് കേറ്റ് ചടങ്ങിൽ പങ്കെടുത്തത്. ക്യാൻസർ ചികിത്സയിൽ കഴിയുന്ന ചാൾസ് മൂന്നാമൻ രാജാവ് വണ്ടിയിലാണ് യാത്ര ചെയ്‌തത്‌.