മൂന്നാം തവണയും ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ ദിലീപിന്റെ കുടുംബത്തിന് താങ്ങാനാകാത്ത തിരിച്ചടിയായി. കല്ല്യാണം കഴിഞ്ഞ് കാവ്യയോടൊപ്പമുള്ള ആദ്യ ഓണം ഒരുമിച്ച് കൂടാനുള്ള ഭാഗ്യം ദിലീപിനും കാവ്യക്കുമില്ലാതായിപ്പോയി.

ഇത്തവണ ജാമ്യ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍  നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്ന് കോടതി .ദിലീപ് ജയിലില്‍ തുടരും. ഹൈക്കോടതി രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. സാങ്കേതിക തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് താരം ഗൂഢാലോചന നടത്തിയെന്നത് വിശ്വസനീയമല്ലെന്നും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കോടതി ഇതൊന്നും മുഖവിലയ്ക്കെടുത്തില്ല. നേരത്തെ മജിസ്ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും  കടുത്ത വിമർശനങ്ങളോടെ തളളി. ഇതിനുപിന്നാലെയാണ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിച്ചത്. മുൻ ജാമ്യാപേക്ഷകളിൽ വിഭിന്നമായി നിരവധി കാര്യങ്ങൾ ഇത്തവണ ഉന്നയിച്ചിരുന്നു. ചില മാധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇതിലൊന്ന്. മുഖ്യപ്രതി സുനിൽകുമാറിന്‍റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പൊലീസ് തന്നേ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകൾ നിലവിൽ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനിൽകുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷൻ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നൽകി പുറത്തുവിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.