കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്.

മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഞങ്ങളുടെ എം.എല്‍.എമാരും ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് എ.എല്‍.എമാരും സ്വതന്ത്രരും എല്ലാം ഒറ്റക്കെട്ടാണ്. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും പേരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. നീരജ് ദംഗിയും കെ.സി വേണുഗോപാലും ജയിച്ചിരിക്കും’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.

നേരത്തെ രാജസ്ഥാനില്‍ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും കച്ചവടം ഉറപ്പിക്കാന്‍ വേണ്ടി ബി.ജെ.പി മനപ്പൂര്‍വ്വം രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.