മാത്യു വർഗീസ്

റെഡിച്ച്‌; കല , കായിക, സാമൂഹ്യ മേഖലകളില്‍ മികച്ച ഇടപെടലുകള്‍ നടത്തി, യു.കെ മലയാളി സമൂഹത്തില്‍ ശക്തമായ സ്ഥാനമുറപ്പിച്ച കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) – റെഡ്മിച്ചിന്റെ വാര്‍ഷിക പൊതുയോഗം ഭംഗിയായി സംഘടിപ്പിച്ചു.

2025 മാര്‍ച്ച്‌ 22 ശനിയാഴച വൈകിട്ട് 6 മണിക്ക്‌ ഈസ്മോര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നൂറിലധികം വരുന്ന കെ.സി.എ അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ്‌ ജയ്‌ തോമസ്‌ വാര്‍ഷിക പൊതു സമ്മേളനത്തിന്‌ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജസ്റ്റിന്‍ മാത്യൂ 2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോബി ജോസഫ്‌ സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.

കെ. സി. എ അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രോഗ്രാമുകള്‍ക്ക്‌ നല്‍കിയ അകമഴിഞ്ഞ പിന്തുണയും സേവനങ്ങളും, കൂടാതെ വളരെ സുതാര്യവും കൃത്യവുമായ വരവ്‌ ചിലവ്‌ കണക്കുകളും ഐകകണ്ഠേനയാണ് സമിതി യോഗം അംഗീകരിച്ചത്‌. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളില്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ പറ്റിയും ഭരണഘടനാ ഭേദഗതികളും സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ ഉന്നയിച്ച്‌ അംഗീകരിച്ചു. കെ.സി.എ സംഘടനയെ ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ അനിവാര്യത ചര്‍ച്ച ചെയ്യുകയും അതിനുള്ള നടപടികള്‍ പുതിയ ഭരണസമിതിക്ക്‌ ചുമതലപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ ഭരണസമിതിയ്ക്ക്‌ യോഗം അഭിനന്ദനമര്‍പ്പിച്ചു. അനുസ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ക്കും, സമൂഹത്തില്‍ എപ്പോഴും കൈത്താങ്ങായ നിലപാടിനുമാണ്‌ അംഗങ്ങള്‍ പ്രത്യേക അഭിനന്ദനം അറിയിച്ചത്‌.

തുടര്‍ന്ന്‌, മുന്‍ പ്രസിഡന്റ്‌ ജയ്‌ തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 2025-26 കാലയളവിനുള്ള പൂതിയ ഭരണസമിതിയെ അംഗങ്ങള്‍ ഐകകണ്ഠേന തിരഞ്ഞെടുത്തു. 25 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമാണ്‌ പുതിയ ഭരണസമിതിയില്‍ സ്ഥാനമേറ്റത്‌.

പൂതിയ ഭരണസമിതി ഭാരവാഹികളുടെ പേരും അവരുടെ ഉത്തരവാദിത്തങ്ങളും താഴെ കൊടുത്തിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ്‌. ശ്രീ. ബിഞ്ചു ജേക്കബ്‌
സെക്രട്ടറി: ശ്രീ. അഭിലാഷ്‌ സേവൃര്‍
ട്രഷറര്‍: ശ്രീ. സാബു ഫിലിപ്പ്‌

മറ്റ് ഭാരവാഹികള്‍:

വൈസ്‌ പ്രസിഡന്റ്‌. ശ്രീമതി. ജെന്‍സി പോള്‍
ജോയിന്റ്‌ സെക്രട്ടറിമാര്‍: ശ്രീ. ജസ്റ്റിന്‍ ജോസഫ്‌, ശ്രീ.ജിബിന്‍ സെബാസ്റ്റ്യൻ
ജോയിന്റ്‌ ട്രഷറര്‍: ശ്രീ. ജോബി ജോണ്‍
കലാ കോ ഓര്‍ഡിനേറ്റര്‍മാര്‍.: ശ്രീമതി. ഡെയ്‌സി അഭിലാഷ്‌, ശ്രീ. റോയ്‌ മാത്യു
കായിക കോഓര്‍ഡിനേറ്റര്‍മാര്‍ : ശ്രീ. ജോസഫ്‌ തെക്കേടം (ടിജോ), ശ്രീ. ഷാജി തോമസ്‌
കൗണ്‍സില്‍ പ്രതിനിധികള്‍: ശ്രീ.ജിബു ജേക്കബ്ബ്‌, ശ്രീ. റോബിന്‍ പാലക്കുഴിയില്‍ ജോസഫ്‌,
യുകെ കെഎംഎ പ്രതിനിധികള്‍: ശ്രീ. രാജപ്പന്‍ വര്‍ഗീസ്‌, ശ്രീ. പോള്‍ ജോസഫ്‌, ശ്രീ. ബെന്നി വര്‍ഗീസ്‌
പി.ആര്‍.ഒ. ശ്രീ. മാത്യു വര്‍ഗീസ്‌
എക്ടിക്യൂട്ടീവ്‌ അംഗങ്ങള്‍: ശ്രീ. ജയ്‌ തോമസ്‌, ശ്രീ. ജസ്റ്റിന്‍ മാത്യു, ശ്രീ. സ്റ്റാന്‍ലി വര്‍ഗീസ്‌, ശ്രീ.സോളമന്‍ മാത്യു,
ശ്രീ. സാജോ പാപ്പച്ചന്‍ ശ്രീ. ജോര്‍ജ്‌ ദേവസ്സി, ശ്രീ. ജോമോന്‍ മാത്യു, ശ്രീ. ജൈസണ്‍ മാത്യൂ
ഇന്റേണല്‍ ഓഡിറ്റര്‍: ശ്രീ. ജിജോ വെമ്പിള്ളില്‍

അധികാര കൈമാറ്റ ചടങ്ങിനുശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക്‌ ഹൃദയപൂര്‍വമായ ആശംസകള്‍ അറിയിച്ചു. ചടങ്ങിന്‌ ശേഷം വിഭവസമൃദ്ധമായ സദൃയില്‍ പങ്കെടുത്ത്‌ സമ്മേളനം വിജയകരമായി സമാപിച്ചു.

കെ.സി.എ – റെഡിച്ചിന്റെ പുതിയ ഭരണസമിതിയ്ക്ക്‌ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.