ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന പ്രളയ ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ ഒരു ചാരിറ്റി ഇവന്റായി നടത്താനൊരുങ്ങി കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ്. പ്രളയത്തിന്റെ മഹാദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങായി, സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമായി മാറ്റിവെക്കപ്പെട്ട ഈ ഓണാഘോഷം ഒരു ചാരിറ്റി ഇവന്റായി നടത്തപ്പെടുന്നു.

2018 സെപ്റ്റംബര്‍ 16 ഞായറാഴ്ച 11.30 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്വെല്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് പരിപാടി. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും മുഖ്യാതിഥിയായ ഡോ.മനോജ് ഉദ്ഘാടനവും നിര്‍വഹിക്കുന്നു. കെസിഎ ട്രഷറര്‍ ജ്യോതിസ് കൃതജ്ഞത അര്‍പ്പിക്കും. ബിനോയി ചാക്കോ, സാബു ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌കൂള്‍ ഓഫ് കെസിഎയുടെ ഡാന്‍സ് ടീച്ചര്‍ ആയ കല മനോജിന് സ്‌നേഹോപഹാരം നല്‍കും. 11.30ന് സദ്യയോടെ ആരംഭിക്കുന്ന ചാരിറ്റി ഇവന്റ് പൊതുസമ്മേളനത്തെത്തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍, ദുരിതമനുഭവിക്കുന്ന ഓരോ സഹോദരങ്ങളുടെയും കണ്ണീരൊപ്പാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുഴുവന്‍ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Venue
Bradwell Community Centre
Riceyman RD, Newcastle