ഇരുള്‍ വീഴും പാതയില്‍ മെഴുകുതിരിനാളമായി തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്റെയും നിലവിളക്കും നിറ ദീപവും നിറനാഴിയും കൊന്നപ്പുവും കണിവെള്ളരിയും തളികയിലേന്തി ഐശ്വര്യവും സമൃദ്ധിയും കാണികാണുവാനായ് കാത്തിരിക്കുന്ന വിഷുവിന്റെയും ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 8 തിയതി ഞായറാഴ്ച്ച 6 മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെന്റിവെയിലിലുള്ള ജൂബിലി ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ ദ ഡയനാമിക്‌സ് യുകെയുടെ ശ്രുതിലയ താളാത്മകമായ അതിമനോഹരമായ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാര്‍ഷിക റിപ്പോര്‍ട്ടും പൊതുതെരഞ്ഞടുപ്പിനും ശേഷം യുകെയിലെ പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിലേക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ എല്ലാ മലയാളി സഹോദരങ്ങളെയും സസ്‌നേഹം സാദരം ക്ഷണിക്കുന്നതായി കെസിഎ എക്‌സിക്്യൂട്ടീവ് അറിയിച്ചു.