ന്യൂസ് ഡെസ്ക്. മലയാളം യുകെ
കീത്തിലി മലയാളി അസ്സോസിയേഷന് പതിനഞ്ച് വയസ്സ് തികഞ്ഞു. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുമായി നവ നേതൃത്വം. പ്രധാന ആഘോഷപരിപാടി സെപ്റ്റംബർ 13 ന് കീത്തിലി വിക്ടോറിയ ഹാളിൽ നടക്കും.
ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് കീത്തിലി വിക്ടോറിയ ഹാളിൽ നടന്ന ഈസ്റ്റർ വിഷു ആഘോഷ പരിപാടിയിലാണ് ഷിബു മാത്യു പ്രസിഡൻ്റായ പുതിയ കമ്മറ്റി രൂപീകൃതമായത്. ടോം ജോസഫ് സെക്രട്ടറിയും ഡോ. അഞ്ജു ഡാനിയേൽ വൈസ് പ്രസിഡൻ്റ്, സെൻമോൻ ജേക്കബ്ബ് ജോയിൻ്റ് സെക്രട്ടറി, ജോർജ്ജ് പതിയിൽ ട്രഷറർ കൂടാതെ സോജൻ മാത്യു, അലക്സ് എബ്രഹാം, അനീഷ് ബാബു, അനീഷ് പോൾ, റോബിൻ ജോൺ, ജോർജ്ജ് ജോസഫ്, നിഷ ഷൈജു, ഷീബ ജോസഫ് എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്. അസോസിയേഷനിലെ എല്ലാവർക്കും ഒരുമിച്ചാസ്വദിക്കാൻ പാകത്തിന് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആഘോഷ പരിപാടികളുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
2010 ലാണ് കീത്തിലി മലയാളി അസോസിയേഷൻ രൂപീകൃതമായത്. ഡോ. സുധിൻ ഡാനിയേലിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയായിരുന്നു ആദ്യം അസോസിയേഷനെ നയിച്ചത്. രണ്ടായിരത്തി രണ്ടിൻ്റെ ആദ്യ കാലത്താണ് കീത്തിലിയിൽ മലയാളികൾ എത്തി തുടങ്ങിയത്. അന്ന് മുതൽ ചെറിയ കുടുംബ കൂട്ടായ്മകൾ സജീവമായിരുന്നെങ്കിലും 2010 ലാണ് ഒരു അസോസിയേഷനായി രൂപപ്പെട്ടത്. നാല്പതോളം കുടുംബങ്ങളുള്ള ചെറിയ കൂട്ടായ്മ ആയിരുന്നെങ്കിലും പ്രവർത്തന മേഖലയിൽ വളരെ സജീവമായിരുന്നു കീത്തിലി മലയാളി അസോസിയേഷൻ . യുക്മ നാഷണൽ കലാമേളയിൽ നിറ സാന്നിധ്യമായിരുന്നു. നിരവധി സമ്മാനങ്ങളാണ് കാലാകാലങ്ങളിൽ അസ്സോസിയേഷൻ വാരി കൂട്ടിയത്. കൂടാതെ ചാരിറ്റി രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രംഗോളി ചാരിറ്റി ഈവൻ്റ് അതിൽ പ്രധാനപ്പെട്ടതാണ്.
Leave a Reply