ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തിന്റെ അവസാനത്തെ സാക്ഷ്യമാണ് ഈ സംഭവമെന്ന് നായിഡു പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയാണ് ബിജെപിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ആക്രമണസമയത്ത് നോക്കുകുത്തികളായി നിന്ന ഡൽഹി പോലീസ് ഇതിന് മറുപടി നൽകണമെന്നും നായിഡു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിലൂടെ പ്രതിപക്ഷത്തെ തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അല്ലെന്നു ഇത്തരക്കാർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് മര്‍ദ്ദനം. മോതി നഗറിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജരിവാള്‍ ജനങ്ങളെ കൈവീശി കാണിക്കുന്നതിനിടെയായിരുന്നു സംഭവം. മെറൂണ്‍ കളറുള്ള വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കെജരിവാള്‍ നിന്നിരുന്ന വാഹനത്തിന് മുകളിലേക്ക് കാറിന് മുകളിലേക്ക് കയറി നിന്ന് കെജരിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.
സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്നും ആക്രമണം പ്രതിപക്ഷം സ്പോണ്സര് ചെയ്തതാണെന്നും എഎപി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് എഎപിയെ പരാജയപ്പെടുത്താനാകില്ലെന്നും പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
അക്രമിയെ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൈലാഷ് പാര്‍ക്കില്‍ സ്പെയര്‍ പാര്‍ട്ട്സ് വ്യാപരിയായ സുരേഷ് എന്ന 33 കാരനാണ് ആക്രമിച്ചതെന്നാണ് ഡിസിപി മോണിക ഭരദ്വാജ് അറിയിച്ചത്.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
Leave a Reply