ഡൽഹി ഛത്തർപു ർ അന്ധേരിയ മോഡിൽ ക്രൈസ്തവ ദേവാലയം തകർത്ത സംഭവത്തിൽ അന്വേഷണം നടത്തി പുനർനിർമാണം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പു നൽകിയത്.
പള്ളി പൊളിച്ചത് ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതർ ആണെന്നു കേജരിവാൾ സമ്മതിച്ചു. ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യും. വിശ്വാസീ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേജരിവാൾ, സംഭവത്തിൻ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
പള്ളി പൊളിച്ച സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദികളായവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വികാരി ജനറാൾ മോണ്‍. ജോസഫ് ഓടനാട്ട്, ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി എ.സി. വിൽസൺ തുടങ്ങിയവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Leave a Reply