ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെൻ്റിലെ മെഡ്വേയിൽ മലയാളികൾ ഒത്തുചേർന്നുള്ള ഓണാഘോഷം 2025 സെപ്റ്റംബർ 13 ന് ദ ഹോവാർഡ് സ്കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. കെൻ്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും കെൻ്റ് മലയാളി അസോസിയേഷനും ഒത്തു ചേർന്നാണ് ഈ വർഷവും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.

ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുൻ കാലങ്ങളിൽ ഓണാഘോഷമുൾപ്പെടെയുള്ള മറ്റ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിൻ്റെ സ്വന്തം നാട് പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് തണലേകുവാനാണ് ഭിന്നതകൾ മറന്ന് എംകെസിയും കെഎംഎയും കൈകൾ കോർത്തത്. തുടർന്ന് ഓണം,ക്രിസ്തുമസ്, സ്പോർട്സ് ഡേ തുടങ്ങിയ പരിപാടികൾ രണ്ടു സംഘടനകളും ഒന്നു ചേർന്നാണ് നടത്തി വരുന്നത്.

ഇനി മെഡ് വേ മലയാളികൾ ഒറ്റക്കെട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇതാദ്യമാണ് മെഡ്വേ മലയാളി അസോസിയേഷൻ എന്ന പേരിൽ മെഡ്വേ മലയാളികൾ ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.

രണ്ട് അസോസിയേഷനുകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത നിരവധി പുതുമുഖങ്ങൾ കഴിഞ്ഞ 16 വർഷമായി എംകെസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സർവ്വസമ്മതനായ മാത്യു ജേക്കബ് പുളിക്കത്തൊട്ടിയോടും കെഎംഎയുടെ തുടക്കം മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച വിജയ് മോഹനുമൊപ്പം കൈകൾ കോർക്കുമ്പോൾ വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമായി മെഡ്വേ മലയാളി അസോസിയേഷൻ ജൈത്രയാത്ര തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിതീഷ് മത്തായി, ഷൈജൻ അബ്രഹാം,നിരേഷ് ജോസഫ്,മനോജ് പിള്ള,ഒബിൻ തോട്ടുങ്കൽ, ബിനോയി സെബാസ്റ്റ്യൻ എന്നീ പുതുമുഖങ്ങളുടെ നവീനമായ ആശയങ്ങളോടെ നടത്തിയ സ്പോർട്സ് ഡേ മുക്തകണ്ഠ പ്രശംസ നേടിയിരുന്നു.

മെഡ്‌വേയിലെ ജില്ലിംഗ്ഹാമിൽ തന്നെ തയ്യാർ ചെയ്യുന്ന ഓണ സദ്യ,24 വനിതകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര,ദക്ഷിണ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ നൃത്ത പ്രകടനങ്ങൾ,മെഡ്വേ മങ്കമാരുടെ നാടൻ പാട്ട് നൃത്തം, യുകെയിൽ തരംഗം സൃഷ്ടിച്ച കലാകാരൻ ആംബ്രോയുടെ സംഗീത-നൃത്ത-DJ പരിപാടി, പുലികളിയും മാവേലിമന്നന് വരവേൽപ്പും തുടങ്ങിയ പരിപാടികൾ മെഡ്വേ മലയാളിളുടെ ഓണത്തിന് മാറ്റു കൂട്ടും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

07578486841, 07940409924, 07915656907