ജയേഷ് കൃഷ്ണൻ വി ആർ

രാജ്യത്തു ഏതു പ്രതിഷേധങ്ങൾ നടക്കുമ്പോഴും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അതിന്റേതായ പ്രാധാന്യം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അതിരുകടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പോലും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.  അനീതിക്കെതിരെ പെട്ടന്ന് പ്രതിഷേധം നടത്താനും സമൂഹത്തിൽ ആ പ്രതിഷേധത്തിനു പ്രാധാന്യം കൊണ്ടുവരാനും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളെ പ്രതിഷേധങ്ങളിലേക്കു നയിക്കുന്നത് സ്കൂൾ തലം മുതൽ ഉൾകൊണ്ടുവരുന്ന രാഷ്ട്രീയമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്യാംപസുകളിലും വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഉയരുമ്പോൾ അതിനു അതിന് അതിന്റേതായ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാറുണ്ട്, അതിനു കാരണമാകുന്നത് ക്യാംപസ് രാഷ്ട്രീയമാണ്. ഒരു സർക്കാരിനെ വരെ താഴെ ഇറക്കിയ ചരിത്രമാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ളത്.

ക്യാംപസുകളിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഒരു പരിധി വരെ ക്യാമ്പസിനുള്ളിൽ അവസാനിക്കാറുണ്ടെങ്കിലും ക്യാമ്പസിന് പുറത്തേക്കും പ്രതിഷേധങ്ങൾ എത്താറുണ്ട്.
ക്യാമ്പസ് രാഷ്ട്രീയം ഒരിക്കലും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ മേലുള്ള കൊമ്പുകോർക്കൽ ആവരുത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗം മാത്രമേ ആകാവൂ. എന്നാൽ ഇന്ന് വിദ്യാർത്ഥി പ്രസ്ഥാങ്ങളും അവരുടെ രാഷ്ട്രീയ പങ്കാളിത്തവും ക്യാമ്പസ് ഏറ്റെടുത്തു അതിനെ രാഷ്ട്രീയ ചട്ടകൂടിനുള്ളിൽ ആക്കുക എന്ന ലക്ഷ്യത്തോടെ മറിയിരിക്കുന്നു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ക്യാമ്പസിനുള്ളിൽ സൗഹൃദപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവ കൊലപാതകങ്ങളിലേക്കു കടന്നിരിക്കുന്നു. ആയുധങ്ങൾക്ക് ഒളിച്ചിരിക്കാനുള്ള ഒരു മറയായി ക്യാമ്പസിനെ മാറ്റിയിരിക്കുന്നു. രാഷ്ട്രീയപരമായി ചേരിതിരിഞ്ഞു ആക്രമിക്കുമ്പോൾ കൊലപാതകത്തിലേക്ക് നയിക്കുമ്പോൾ അതിന്റെ നഷ്ടം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കല്ല മറിച്ച് ഓരോരുത്തരുടേയും കുടുംബത്തിനാണ് എന്ന ഓർമ്മ പലപ്പോഴും ക്യാമ്പസ് രാഷ്ട്രീയം മറക്കുന്നു.
വിദ്യാർത്ഥികളാൽ തിരഞ്ഞെടുക്കുന്ന ക്യാമ്പസ് യൂണിയനുകൾ വിദ്യാർത്ഥികൾക്കായി പോരാടുന്നത് കണ്ടിട്ടുണ്ടെങ്കിലും അതേ യൂണിയനുകൾ തന്നെയാണ് അഭിപ്രായഭിന്നത മൂലം വിദ്യാർത്ഥികൾക്കെതിരെ തന്നെ തിരിയുന്നതും നമ്മുക്കും കാണാം. ഒരുപക്ഷേ ഇതേ കാരണം കൊണ്ട് തന്നെ നിഷ്പക്ഷരായി നിൽക്കുന്ന ഒരു പറ്റം വിദ്യാർഥികൾ ക്യാമ്പസ് യൂണിയനുകളെയുംവിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും അവഗണിക്കുന്നത്.

വിദ്യാർത്ഥി യൂണിയനുകളും വിദ്യാർത്ഥി രാഷ്ട്രീയവും വിദ്യാർഥികളുടെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിച്ചു കൊണ്ടുവരികയും അവർക്കായി പ്രവർത്തിക്കാനും അവർ തയ്യാറായി വരേണ്ടതുണ്ട്. ആ തിരിച്ചുവരവ് അകന്നുനിൽക്കുന്ന വിദ്യാർഥികളെ പോലും അനീതിക്കെതിരെ രാഷ്ട്രീയ അരാജകത്വത്തിനെതിരെ ശബ്ദമുയർത്താൻ പ്രേരണയാകും. കാത്തിരിക്കേണ്ടതുണ്ട് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രാഷ്ട്രീയം അഭിപ്രായ ഭിന്നത മറന്ന് നല്ലൊരു ക്യാമ്പസുകൾ രൂപികരിക്കുന്നതിനു.

 

ജയേഷ് കൃഷ്ണൻ വി ആർ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം വാഴൂർ സ്വദേശി. പാലാ സെയിന്റ് തോമസ് കോളേജിൽ നിന്നും ഹിസ്റ്ററിയിൽ ബിരുദം.കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർഥിയാണ്. പൊത്താൻപ്ലാക്കൽ രാധാകൃഷ്ണൻന്റെയും ഗീത ദേവിയുടെയും മകൻ. സഹോദരങ്ങൾ ജയകൃഷ്ണൻ വി ആർ, ജയലക്ഷ്മി വി ആർ