രാജി രാജൻ

ലണ്ടൻ: കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെചാപ്റ്ററുകളിൽ മാതൃഭാഷാ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ഏറ്റവുംസ്തുത്യർഹമായ പ്രവർത്തനവും പങ്കാളിത്തവും കാഴ്ചവെക്കുന്ന ചാപ്റ്ററിന് നൽകുന്ന പ്രഥമ കണിക്കൊന്നപുരസ്കാരത്തിന് മലയാളം മിഷൻ യുകെ ചാപ്റ്റർ അർഹമായി.ഒരു ലക്ഷം രൂപയുംപ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.


മലയാള ഭാഷ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന് ഭാഗമായി നൽകുന്ന മൂന്ന് പുരസ്കാരങ്ങൾ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്. കണിക്കൊന്ന പുരസ്കാരത്തിന് പുറമേ മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനു നൂതനആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലഭിക്കുന്ന പുരസ്കാരമായഭാഷാ പ്രതിഭാ പുരസ്കാരത്തിന് അധ്യാപകനായ പ്രവീൺ വർമ്മ എം കെയും അർഹനായി. ഭാഷയുടെപ്രചാരത്തിനും വളർച്ചയ്ക്കും മികച്ച സംഭാവന നൽകിയ പ്രവാസ സംഘടനയ്ക്കുള്ള പ്രഥമ സുഗതാഞ്ജലിപ്രവാസി പുരസ്കാരത്തിന് ബറോഡ കേരളസമാജവും അർഹമായി.


2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് കണിക്കൊന്ന പുരസ്കാരം മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ചത്.

ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മലയാണ്‍മ 2022 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുകയും പ്രഥമ കണിക്കൊന്ന പുരസ്‌ക്കാരം

സമ്മാനിക്കുകയും ചെയ്യും. ഭാഷാപ്രതിഭാപുരസ്‌ക്കാരം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നല്‍കും, പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌ക്കാരം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സമ്മാനിക്കും. സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍വിശിഷ്ടാതിഥിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥിയുമായി പങ്കെടുക്കും. ചടങ്ങില്‍ ശശി തരൂര്‍എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, സാംസ്‌കാരികകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, കവി കെ. ജയകുമാര്‍ (ഡയറക്ടര്‍ ഐ.എം.ജി.), പ്രൊഫ. വി. മധുസൂദനന്‍ നായര്‍ (മലയാളം മിഷന്‍ഭരണസമിതി അംഗം), മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവരും പങ്കെടുക്കും.


കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെയും നിയന്ത്രണത്ങ്ങളിലൂടെയും കടന്നുപോയ കാലഘട്ടമായിട്ടുംമലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ മികവാർന്നതും മാതൃകാപരവുമായ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്കണിക്കൊന്ന പുരസ്കാരമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രമുഖ പ്രവാസി സംഘടനയായ യുക്മയുടെ സാംസ്കാരിക വേദി രക്ഷാധികാരിയായും മികച്ച സംഘാടകനായുംഅറിയപ്പെടുന്ന സി എ ജോസഫ് 2020 നവംബറിലാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് ആയിനിയമിതനായത്. യുകെയിലെ വളർന്നു വരുന്ന കുട്ടികളിൽ മലയാള ഭാഷയും സംസ്കാരവും എത്തിക്കുവാനായിദീർഘവീക്ഷണത്തോടും അതോടൊപ്പം നിശ്ചയദാർഢ്യത്തോടും മലയാളം മിഷൻ യുകെ ചാപ്റ്റർ ചിട്ടയോടെകഴിഞ്ഞ വർഷം നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും പ്രസിഡൻറ് എന്ന നിലയിൽ നേതൃത്വം നൽകുവാൻകഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും ഈ അംഗീകാരം യുകെയിലെ മലയാള ഭാഷാസ്നേഹികളോടൊപ്പംവിനയപൂർവ്വം ഹൃദയത്തോട് ചേർത്ത് വെക്കുന്നുവെന്നും ഇനിയും വരും തലമുറയ്ക്ക് വേണ്ടി കൂടുതൽപ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രചോദനമായി ഈ പുരസ്‌കാരത്തെ കരുതുന്നുവെന്നും സി. എ ജോസഫ് സൂചിപ്പിച്ചു.


2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയിട്ടുള്ളവ്യത്യസ്തങ്ങളായ മുപ്പതോളം പ്രവർത്തനങ്ങളും പരിപാടികളും അവയുടെ തെളിവിനായി നൽകിയ വാർത്താലിങ്കുകളും ഫോട്ടോകളും ഉൾപ്പെടുത്തി 9 / 1 / 2022ൽ മലയാളം മിഷന് നൽകിയ റിപ്പോർട്ട് വിലയിരുത്തിയതിന്റെഅടിസ്ഥാനത്തിലാണ് കണിക്കൊന്ന പുരസ്കാരത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്ററിനെതെരഞ്ഞെടുത്തത്.

കവിയും ഗാനരചയിതാവും മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായകെ ജയകുമാർ ഐഎഎസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻപൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരങ്ങൾനിർണ്ണയിച്ചത്.


കണിക്കൊന്ന പുരസ്കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 2021ൽനടത്തിയിട്ടുള്ള പ്രധാനപ്പെട്ട ചില പരിപാടികളെക്കുറിച്ചും അവയുടെ വാർത്താ ചിത്രങ്ങളും ലിങ്കുകളും മലയാളംമിഷൻ യുകെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസംപങ്കുവെച്ചിരുന്നു.

കണിക്കൊന്ന’പുരസ്കാരം ലഭിക്കുന്നതിനായി പരിഗണിച്ച 2021 ൽ മലയാളം മിഷനെ നയിച്ചിരുന്ന മുൻഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മുൻ രജിസ്ട്രാർ എം സേതുമാധവൻ, മുൻ ഭാഷാധ്യാപകൻ ഡോ എംടി ശശി എന്നിവർ നൽകിയ സഹായസഹകരണങ്ങൾ വളരെ വിലപ്പെട്ടതായിരുന്നുവെന്നും അനുസ്മരിച്ചപ്രസിഡന്റ് മലയാളം മിഷന്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റ പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെനേതൃത്വത്തിലുള്ള മലയാളം മിഷന്റെ പുതിയ സാരഥികളുടെ വിലയേറിയ മാർഗ്ഗ നിർദ്ദേശങ്ങൾ ചാപ്റ്റർപ്രവർത്തകരെ കൂടുതൽ കർമ്മനിരതരായി മുന്നോട്ടു നയിക്കുവാൻ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.


മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കെല്ലാം സഹായിച്ച സെക്രട്ടറി ഏബ്രഹാം കുര്യൻ,വിദഗ്ധസമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്,കൺവീനർ ഇന്ദുലാൽ സോമൻ, ജോയിന്റ് സെക്രട്ടറിമാരായസ്വപ്ന പ്രവീൺ, രാജി രാജൻ, വൈസ് പ്രസിഡൻറ് ഡോ സീന ദേവകി, റീജിയണൽ കോർഡിനേറ്റർമാരായആഷിക് മുഹമ്മദ് നാസർ, ബേസിൽ ജോൺ, ജിമ്മി ജോസഫ് ബിന്ദു കുര്യൻ, പ്രവർത്തക സമിതി അംഗങ്ങളായമുരളി വെട്ടത്ത്, സുജു ജോസഫ്, ബിൻസി എൽദോ, വിനീതചുങ്കത്ത്, ദീപ സുലോചന, ശ്രീജിത്ത് ശ്രീധരൻഎന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും സി എ ജോസഫ് അറിയിച്ചു.