നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്.
അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു.പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും ഉണ്ടായിരുന്നു. ആദ്യത്തേത് സ്വാഭാവികം ആയുണ്ടാവുന്ന ചമ്മൽ, പക്ഷെ അതിനെക്കാൾ വലിയ പ്രശ്നം അറിയാവുന്ന ആരെയെങ്കിലും കണ്ടാൽ എന്താവും എന്നതായിരുന്നു. എന്റെ ഓഫീസിൽ കൂടുതലും ഇന്ത്യക്കാരായതു കൊണ്ട് അവരെ അവരെ കണ്ടു മുട്ടാൻ ഉള്ള സാധ്യത കുറവായതു കൊണ്ട് ഒരു ചാൻസ് എടുത്തു.രണ്ടാമത്തെ പ്രശനം അതിലും വലുതായിരുന്നു.
ഏതെങ്കിലും ദേഹം കണ്ടു ഉത്തേജനം വല്ലതും ഉണ്ടായാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇനീ ഒരു പക്ഷെ എല്ലാവരും അവിടെ നടക്കുന്നത് അങ്ങിനെ ആയിരിക്കുമോ എന്തോ? മനസ്സിൽ വല്ലാത്ത ആശങ്കകൾ ആയിരുന്നു. അതിലും വലിയ സംശയം അവിടെ വരുന്നവരെ കുറിച്ചായിരുന്നു, ഇവരെ കാണാൻ വരുന്ന എന്നെ പോലുള്ള ആയിരക്കണക്കിനു ആളുകളുടെ മുൻപിൽ ഇവർ എന്ത് ധൈര്യത്തിൽ തുണി ഇല്ലാതെ നടക്കുന്നു? ഇവർ തിരിച്ചു പോകുമ്പോൾ ആരെങ്കിലും പിന്തുടർന്ന് എന്തെങ്കിലും ചെയ്യില്
ബീച്ചിലേക്ക് നടന്നു. ആദ്യം കണ്ടത് ഒരു ബോർഡാണ്, ഇതിനപ്പുറം തുണിയില്ലാത്തവരെ കണ്ടേക്കാം എന്ന് മുന്നറിയിപ്പ് തരുന്ന ഒരു ബോർഡ്.
ആദ്യം കണ്ടത് ഒരു ഭാര്യയെയും ഭർത്താവിനെയും ആണ്. കൈ കോർത്ത് പിടിച്ചു എനിക്ക് എതിരെ പൂർണ നഗ്‌നരായി നടന്നു വരികയായിരുന്നു അവർ. ജീവിതത്തിന്റെ അനുഭവങ്ങൾ പാടുകൾ വീഴ്ത്തിയ ശരീരങ്ങൾ. കുട്ടികൾക്ക് മുലയൂട്ടിയ മാറിടങ്ങൾ പ്രായത്തിന്റെ തെളിവുകൾ കാണിച്ചു. വയറ്റിൽ പ്രസവശേഷം ഉണ്ടാവുന്ന സ്‌ട്രെച് മാർക്കുകൾ തെളിഞ്ഞു നിന്ന്. അയാളുടെ മാറിൽ ഒരു സർജറി നടന്ന പാട്. ഒരു പക്ഷെ ഹാർട്ട് അറ്റാക്കോ മറ്റോ വന്നതായിരിക്കണം. എന്റെ ബാപ്പയുടെ നെഞ്ചിൽ ഞാൻ ഇങ്ങിനെ ഉള്ള സർജറി പാട് കണ്ടിട്ടുണ്ട്.
ഞങ്ങൾ സൂക്ഷിച്ചു നോക്കുന്നത് അവരെ അലോരസപ്പെടുത്തി എന്ന് അവരുടെ രൂക്ഷമായ നോട്ടം ഞങ്ങൾക്ക് മനസിലാക്കി തന്നു.
അടുത്തതായി കണ്ടത് ഒരു ബീച്ച് വോളിബോൾ കളിയാണ്. ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന രണ്ടു പെൺകുട്ടികളും കളിക്കുന്നുണ്ടായിരുന്നു. തുണി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ ഒരു കളിയുടെ എല്ലാ ആവേശത്തിലും ഉള്ള കളി. കുറെ നേരം ഞാൻ കളി കണ്ടു നിന്നു. ചിലപ്പോഴെല്ലാം ആവേശത്തോടെ കയ്യടിച്ചു.
അതിനരികിലൂടെ രണ്ടു ആണുങ്ങൾ കൈകൾ കോർത്ത് പിടിച്ചു നടന്നു പോയി. ഒരു വെള്ളക്കാരനും ഒരു കറുത്ത വർഗക്കാരനും.
ബീച്ചിൽ വെള്ളത്തിലിറങ്ങാൻ നോക്കിയപ്പോൾ ഒരു കുടുംബം കുട്ടികളും ആയി കടലിൽ കുളിക്കുന്നു. കുട്ടികളും കുടുംബങ്ങളും ആയി ഇവിടെ ആളുകൾ വരും എന്നത് എനിക്ക് പുതിയ അറിവായിരുന്നു.ഇത്രയും കണ്ടപ്പോൾ മനസ്സിൽ ഉണ്ടായ എല്ലാ സംശയങ്ങളും മാറി. തുണി ഇല്ലാത്ത ബീച്ചും ലൈംഗികതയും തമ്മിൽ ഒരു ബന്ധവും ഇല്ല. ചിലർ രാത്രി കിടക്കുമ്പോൾ വസ്ത്രം ഊരിയെറിയുന്ന പോലെ സ്വകാര്യ സ്ഥലത്തിന് പകരം ഒരു പൊതു സ്ഥലത്തു വസ്ത്രം ഉപേക്ഷിക്കുന്ന ചിലർ , അത്ര മാത്രം. ആർക്കും ഉത്തേജനവും ഇല്ല, ചൂളം വിളികളും കമന്റുകളും ഇല്ല. മാത്രമല്ല മനുഷ്യൻ വസ്ത്രം ഉപേക്ഷിക്കുമ്പോൾ മനുഷ്യ ശരീരത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഇല്ലാത്ത പല യാഥാർഥ്യങ്ങളും കണ്മുൻപിൽ കണ്ടു.
നഗ്നത നമ്മൾ ചെറുപ്പമായ ദേഹങ്ങൾക്കും സ്ത്രീ ദേഹങ്ങൾക്കും തീറെഴുതി കൊടുത്തിരിക്കുകയാണല്ലോ. ഇവിടെ കറുത്ത ദേഹങ്ങളും, വെളുത്ത ദേഹങ്ങളും, ചുളിവ് വീണവയും, കുടവയർ ഉള്ളവയും , തൂങ്ങിയ മാറിടങ്ങൾ ഉള്ളവയും , സ്‌ട്രെച് മാർക്ക് വീണവയും ആയ ദേഹങ്ങൾ. നഗ്നതയെകുറിച്ചുള്ള കാഴ്ചപ്പാടുകൾ മുഴുവൻ മാറ്റുന്ന ഒരനുഭവം. ഞാൻ അല്ലാതെ ആരും മറ്റുള്ളവരെ നോക്കുന്നു പോലും ഇല്ല. ഞാൻ എന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചു ബീച്ചിലൂടെ നടന്നു.പലരും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പറയുന്ന ഒരു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ആണ്. മൂടി വയ്ക്കാത്ത പഴത്തിൽ ഈച്ച കയറുന്നതും മറ്റുമാണ് നമ്മുടെ ഉപമകൾ. എന്നാൽ ചില മുൻവിധികളും യാഥാർഥ്യങ്ങളും താഴെ. മെഡിക്കൽ കോളേജുകളിൽ പോലും ആണുങ്ങളും പെണ്ണുങ്ങളും കൂടി ഇരിക്കരുത് എന്ന് മറ്റൊരു കൂട്ടർ.
1. മുൻവിധി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ആണ് ബലാത്സംഗം ചെയ്യുന്നത്.വസ്തുത : ബലാത്സംഗ കേസുകൾ പരിശോധിച്ചാൽ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഒരു ഘടകമേ അല്ല എന്ന് മനസിലാകും. ദേഹം മുഴുവൻ മൂടി നടക്കുന്ന സ്ത്രീകളെ മുതൽ സാരിയും സ്കർട്ടും ചുരിദാറും ഇടുന്ന എല്ലാവരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. പെണ്ണുങ്ങളെ “ചരക്ക്” (commodity) ആയി കാണിക്കുന്ന പരസ്യങ്ങളും സിനിമകളും പുരുഷ മനോഭാവവും ആണ് മാറേണ്ടത്.
2. മുൻവിധി : ഒരു പെൺകുട്ടി ഒരാളുടെ കൂടെ ഒരിടത്തു പോയാൽ അത് അവനു അവളെ ഭോഗിക്കാൻ ഉള്ള സമ്മതം ആണ്.വസ്തുത : ഒരു പെൺകുട്ടി ഒരാണ്കുട്ടിയുടെ കൂടെ പോകുന്നത് ഇപ്പോഴും ലൈംഗികതയ്ക്കുള്ള സമ്മതം ആവണം എന്നില്ല. ഒരു ആൺകുട്ടി വേറൊരു ആൺകുട്ടിയുടെ വീട്ടിൽ പോകാൻ ആയിരം കാരണങ്ങൾ കാണും എന്നത് പോലെ ഒരു പെൺകുട്ടിക്കും പല കാരണങ്ങൾ കാണാം. “പറ്റില്ല” എന്ന് ഒരു പെണ്ണ് പറഞ്ഞാൽ അത് മനസിലാക്കേണ്ടത് പുരുഷൻ ആണ്. ഡേറ്റിനു വന്നാൽ പോലും പെൺകുട്ടിയുടെ സമ്മതം ഇല്ലാത്ത ലൈംഗിക വേഴ്ച പുരുഷന്റെ കുറ്റമാണ്.
3. മുൻവിധി : പെൺകുട്ടി ആണിന്റെ കൂടെ മദ്യപിച്ചാലോ പുകവലിച്ചാലോ അത് ലൈംഗികതയ്ക്കുള്ള സമ്മതം ആണ്.
വസ്തുത : ഒരാൺകുട്ടി നിങ്ങളുടെ കൂടെ ഇരുന്നു മദ്യപിച്ചാലും നിങ്ങൾ ഇത് തന്നെ പറയുമോ?
4. മുൻവിധി : പരസ്പരം അറിയുന്നവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാൽസംഗം അല്ല.
വസ്തുത : ഭാര്യയും ഭർത്താവുമോ കാമുകനും കാമുകിയുമൊ പോലും ആയാലും പരസ്പര സമ്മതം ഇല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം ആണ്. ഒരു കാര്യം കൂടി, സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നത് പരിചയക്കാരിൽ നിന്നാണ്. അത് അളിയൻ മുതൽ അമ്മാവൻ വരെ ആകാം.
5. ബലാത്സംഗം ആസ്വദിക്കുന്ന പെൺകുട്ടികൾ ഉണ്ട് കാരണം, പല പെൺകുട്ടികളും തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായത് പുറത്തു പറയുന്നില്ല.
വസ്തുത : സാമൂഹിക കുടുംബ പശ്ചാത്തലങ്ങൾ ആണ് ലൈംഗിക അതിക്രമങ്ങൾ പുറത്തു പറയാത്തതിന് കാരണം. ഇന്ത്യ പോലൊരു രാജ്യത്തു “തീയില്ലാതെ പുക ഉണ്ടാകുമോ” തുടങ്ങിയ ഊള ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹത്തെ പെണ്ണുങ്ങൾ ശരിക്കും ഭയപ്പെടുന്നുണ്ട്. ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യാൻ പോയ എന്റെ ഒരു കൂട്ടുകാരിയോട് പോലീസുകാരൻ തന്നെ ചോദിച്ചത് ഒരു വൃത്തികെട്ട ചോദ്യം ആയിരുന്നു.
6. ചെറുപ്പക്കാരികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നത് കൊച്ചു കുട്ടികളെയും പ്രായമായ മുത്തശ്ശിമാരെയും ആളുകൾ ബലാത്സംഗം ചെയ്യുന്നുണ്ട്. പ്രായവും ഒരു ഘടകമേ അല്ല. എഴുതാൻ പോയാൽ കുറെ ഉണ്ട്. പക്ഷെ ഒന്നുറപ്പാണ്, പെണ്ണുങ്ങൾ ദേഹം മൂടി വയ്ക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യുന്നതും ലൈംഗിക അതിക്രമങ്ങളും തമ്മിൽ ബന്ധമില്ല, അത് ആളുകൾക്ക് അവരെ ഉപദ്രവിക്കാനുള്ള ലൈസൻസും അല്ല. ഓർക്കുക ഏറ്റവും വലിയ ലൈംഗിക അവയവം നമ്മുടെ തലച്ചോറാണ്.
Leave a Reply