ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുമായി സംവദിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച യു.എ.ഇയിലെത്തും. പ്രവാസി തൊഴിലാളികൾ, വ്യവസായികൾ, വിദ്യാർഥികൾ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. രണ്ടുദിവസത്തെ സന്ദർശനം വിജയിപ്പിക്കാൻ കേരളത്തിൽ നിന്നടക്കം നേതാക്കൾ യു.എ.ഇയിലെത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുമായി കൂടിക്കാഴ്ചയ്ക്കെത്തുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനം വൻവിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസിൻറെ പോഷകസംഘടനകളും നേതാക്കളും. 11ന് വൈകിട്ട് നാലിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിച്ചു കരുത്തുതെളിയിക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം വൻ പങ്കാളിത്തമുള്ള സ്വാഗതസംഘയോഗങ്ങളും പ്രവർത്തക കൺവെൻഷനുകളും തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആൻറോ ആൻറണി തുടങ്ങിയവർ പ്രചരണത്തിൻറെ ഭാഗമായി യു.എ.യിലെത്തി. കെ.എം.സി.സി പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ രാഹുൽ മുഖ്യാതിഥിയായിരിക്കും. തൊഴിലാളികളുടെ ക്യാംപ് സന്ദർശനം, വിദ്യാർഥികളുമായുള്ള സംവാദം, അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശനം എന്നിവയും അജണ്ടയിലുണ്ട്.