ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവവും സഹിക്കാന്‍ കഴിയാതെ പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രിഭവനില്‍ ഗായത്രി(23) ആത്മഹത്യ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല്‍ പോലീസ് കാര്യമായി അന്വേഷിക്കുന്നില്ല എന്നു പരാതി. അരുണ്‍ നിവാസില്‍ അരുണും(27) ഗായത്രിയും ജൂലൈ 16 നാണു വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം ഗായത്രിക്കു ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമായിരുന്നു എന്നു പറയുന്നു. തുടക്കത്തില്‍ തന്നെ അരുണ്‍ ഗായത്രിയോടു മോശമായി പെരുമാറിരുന്നു. ഗര്‍ഭിണിയാണ് എന്ന വിവരം അറിയിച്ചപ്പോള്‍ ചീത്തവിളിക്കുകയായിരുന്നു ചെയ്തത് എന്നു പറയുന്നു. സഹോദരിയുടെ ഭര്‍ത്താവു തന്നെ പലപ്പോഴും ശല്ല്യം ചെയ്യുന്നു എന്നു മരിക്കുന്നതിനു മുമ്പ് ഗായത്രി അമ്മയോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമായി എടുക്കാന്‍ അരുണിന്റെ വീട്ടുകാര്‍ തയാറായില്ല. പകരം സ്ത്രീധനം കൂട്ടി ചോദിക്കുകയായിരുന്നു ഇവര്‍ എന്നു പറയുന്നു. കഴിഞ്ഞ 10-ാം തിയതി ഗായത്രിയുടെ വല്ല്യച്ഛന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു ഗായത്രിയെ വീട്ടിലിരുത്തി അമ്മയും അനുജനും ചടങ്ങിനു പോയിരുന്നു. ഇവര്‍ തിരിച്ചു വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കാണുന്നതു ഗായത്രി തൂങ്ങി നില്‍ക്കുന്നതായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ