സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്‌സില്‍ 225 റണ്‍സിന് പുറത്തായ കേരളം സൗരാഷ്ട്ര 232 റണ്‍സിന് ഓള്‍ ഔട്ടാക്കി. മാത്രമല്ല രണ്ടാം ഇന്നിംഗ്‌സില്‍ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 69 റണ്‍സ് എന്ന നിലയിലാണ്.
ഇതോടെ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ കേരളത്തിന് 62 റണ്‍സിന്റെ ലീഡായി. 29 റണ്‍സുമായി ജലജ് സക്‌സേനയും 27 റണ്‍സുമായി രോഹണ്‍ പ്രേമുമാണ് കേരള നിരയില്‍ ബാറ്റ് ചെയ്യുന്നത്. 12 റണ്‍സെത്ത മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കേരളത്തിന് നഷ്ടമായത്.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ സൗരാഷ്ട്ര. അവിടുന്നാണ് 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് അവരുടെ 10 വിക്കറ്റുകളും നഷ്ടമായത്. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് നാലും, ബേസില്‍ തമ്പി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 86 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് സൗരാഷ്ട്രയുടെ ടോപ്പ് സ്‌കോറര്‍.
നേരത്തെ സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് കേരളം 225 റണ്‍സെടുത്തത്. അതെസമയം ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡ് വഴങ്ങിയത് മത്സരം സമനിലയില്‍ കലാശിച്ചാല്‍ കേരളത്തിന് തിരിച്ചടിയാകും.
നിലവില്‍ രഞ്ജിയിലെ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് വിജയം സ്വന്തമാക്കി കേരളം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ജാര്‍ഖണ്ഡിനേയും രാജസ്ഥാനേയും ജമ്മുകശ്മീരിനേയും കേരളം തോല്‍പിച്ചപ്പോള്‍ ഗുജറാത്തിനോട് കേരളം തോറ്റു
Leave a Reply