ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല ക്യാപസില്‍ മലയാളി വിദ്യാർത്ഥി തുങ്ങിമരിച്ച നിലയിൽ . എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും 24 കാരനുമായ റിഷി ജോഷ്വായെ ആണ് ഭാഷാ ഡിപാർട്ട്മെന്റിലെ റീഡിങ്ങ് റൂമിൽ തുങ്ങിമരിച്ചത്. സംഭവത്തിൽ ഡൽഹി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് വെല്ലൂരിൽ താമസമാക്കിയ മലയാളി കുടുംബാംഗമാണ് റിഷ് ജോഷ്വാ എന്നാണ് റിപ്പോർട്ടുകള്‍.

പഠന വകുപ്പിലെ ഒരു അധ്യാപകന് ഇ-മെയിൽ ആയി ലഭിച്ച ആത്മഹത്യാകുറിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു വിദ്യാർഥിയെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ റീഡിങ്ങ് റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതിനുള്ളിലാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സർവകലാശാലയിലെ ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മൃതദേഹം സഫ്ദർജങ് ആശുപത്രിയിലേക്ക് മറ്റ് നടപടികൾക്കായി മാറ്റുകയായിരുന്നു.

അതേസമയം, കുറച്ച് ദിവസങ്ങളായി ജോഷ്വാ കടുത്ത വിഷാദത്തിലായിരുന്നെന്ന് സഹപാഠികൾ പ്രതികരിച്ചതായി വിദ്യാർത്ഥികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ ജോഷ്വാ സീറോ സെമസ്റ്റര്‍ പരീക്ഷയ്ക്ക അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും സഹപാഠികൾ പറയുന്നു. ഇത്തരത്തിൽ സീറോ സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ചാൽ അടുത്ത സെമസ്റ്ററിനൊപ്പം പരീക്ഷ എഴുതാൻ കഴിയും. എന്നാൽ പഠന വിഭാഗത്തിലെ അധ്യാപകർ‌ ഉൾ‌പ്പെടെ മികച്ച പിന്തുണയാണ് ജോഷ്വായ്ക്ക് നൽകിയിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാർത്ഥിയുടെ തീർത്തും ദുഃഖകരമാണെന്ന് ജെഎൻയു വിദ്യാർത്ഥി യൂനിയൻ ജനറല്‍ സെക്രട്ടറി ഐജാസ് അഹമ്മദ് റാത്തർ പ്രതികരിച്ചു. സംഭവത്തിൽ സർവകലാശാല സ്വതന്ത്ര അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് യൂനിവേഴ്സിറ്റി അധികൃതർ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിലേക്ക് തിരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

2016ൽ കനയ്യകുമാർ, ഉമ്മർഖാലിദ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കൾക്കെ എതിരായ നടപടികളും, ഇതിന് പിറകെ നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയ കാണാതായതും ജെഎൻയുവില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.