ടോം ജോസ് തടിയംപാട്

യു കെ യിലെ കെറ്ററിങ്ങിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശക്തമായ പ്രസ്ഥാനം കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷന്റെ ( KMWA )പുതിയ നേതൃത്തെ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉജ്വലമായ ക്രിസ്തുമസ് ആഘോഷമാണ് കെറ്ററിംഗിൽ നടന്നത് ,വരും വർഷത്തേക്കു സംഘടനയെ നയിക്കുന്നതിനുവേണ്ടിപ്രസിഡണ്ട് സിബു ജോസഫ് വൈസ് പ്രസിഡണ്ട് മനോജ് മാത്യു ,സൈബു തോമസ് സെക്രെട്ടറി ,ഷിൻസൻ ലുക്ക് ജോയിന്റ് സെക്രെട്ടറി ,പ്രബീഷ് സദാശിവൻ ട്രഷർ ജോയിന്റ് ട്രഷർ അനീഷ് തോമസ് ,സ്പോർട്സ് കോഡിനെറ്റെർ റോമി തോമസ് ,പി ർ ഒ ,സോബിൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് തിരഞ്ഞെടുത്തത് ഇതോടൊപ്പം 25 അംഗ കമ്മറ്റിയംഗങ്ങളേയും 10 ആർട്സ് കോഡിനേറ്റമാരെയും തെരഞ്ഞെടുത്തു .ഈവർഷം ഒട്ടേറെ നൂതനമായ പരിപാടികളുമായി കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ മുൻപോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു .