കോട്ടയത്തെ ദുരഭിമാനക്കൊലയുടെ ഇര കെവിന്റെ കൊലപാതക കേസിൽ കോടതിയിൽ വിസ്താരം തുടരുകയാണ്.കേസിലെ മുഖ്യ സാക്ഷികൂടിയായ കെവിന്റെ ഭാര്യ നീനുവിന്റെ വിസ്താരം തുടങ്ങി.കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊന്നതെന്നു നീനു പറഞ്ഞു.
കെവിന്റെ ജാതി അവർക്ക് പ്രശ്നമായിരുന്നുവെന്നും, താൻ കെവിനോടൊപ്പം ജീവിക്കുമ്പോൾ അവർക്ക് അഭിമാന ക്ഷതമുണ്ടാകുമെന്നു അവർ കരുതിയതായും അതിനാൽ ആണ് കെവിനെ അവർ കൊലപ്പെടുത്തിയതെന്നും നീനു പറഞ്ഞു.തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് കെവിന്റെ വീട്ടിൽ ഇപ്പോൾ താമസിക്കുന്നതെന്നും അവരെ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു.
ഒരുമിച്ചു ജീവിക്കാൻ കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു,
പിതാവും ബന്ധുവും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയിൽ പറഞ്ഞു.
വീട്ടുകാര്‍ വേറെ വിവാഹാലോചന നടത്തിയപ്പോഴാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചാക്കോ പറഞ്ഞെന്നും നീനു വ്യക്തമാക്കി. സ്റ്റേഷനില്‍ വച്ച് കെവിനെ എസ്.ഐ കഴുത്തിന് പിടിച്ച് തളളിയെന്നും നീനു കോടതിയില്‍ പറഞ്ഞു.
നീനുവുമായുള്ള വിവാഹം റജിസ്റ്റർ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെവിനെ സാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നീനു ഉൾപ്പെടെ പരാതിയായി എത്തിയിട്ടും സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തിരക്കിലാണെന്ന് കാരണം പറഞ്ഞ് എസ് ഐ അന്വേഷണം വൈകിപ്പിച്ചു. പിറ്റേ ദിവസമാണ് കെവിന്റെ മൃതദേഹം തെൻമല ചാലിയക്കര തോട്ടിൽ നിന്ന് ലഭിച്ചത്.
കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.കേസിൽ മൊത്തം പതിനാലു പ്രതികളാണുള്ളത്.വിസ്താരം തുടരുകയാണ്.
Leave a Reply