എട്ട് വയസ്സുള്ള കുട്ടികൾ മുതൽ ഇ -സിഗരറ്റുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് യുകെയിൽ വർദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപയോഗത്തെ കുറിച്ച് കൗൺസിൽ മേധാവികൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച നടന്ന ലങ്കാഷയർ കൗണ്ടി കൗൺസിൽ യോഗത്തിലാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള കണക്കുകൾ പുറത്ത് വന്നത്. 2020-ലെ അപേക്ഷിച്ച് വെയ്പ്പുകൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം മൂന്നിരട്ടിയായി. അതേസമയം ടോറിയുടെ നേതൃത്വത്തിലുള്ള കൗൺസിൽ അംഗങ്ങൾ ‘പോക്കറ്റ് മണി വിലയ്ക്ക്’ വെയ്പ്പുകൾ വിൽക്കുന്നതിനെ കുറ്റപ്പെടുത്തി. താരതമ്യേന കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ ലഹരിപാനീയമായ ആൽക്കോപോപ്പുകൾക്ക് സമാനമായി വെയ്പ്പുകൾ മാറിയിരിക്കുകയാണ് എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മോറെകാംബെയിൽ എട്ടുവയസ്സുള്ള കുട്ടികൾ വെയ്പ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു കൗൺസിലർ റിപ്പോർട്ട് ചെയ്തു. ഒരു ദശാബ്ദത്തിനിടെ കൗമാരക്കാർക്കിടയിലെ ഉപയോഗ നിരക്ക് ഏകദേശം ഇരട്ടിയായിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ ഈ ശീലം സ്വീകരിച്ചവരിൽ വരും ദശകങ്ങളിൽ ശ്വാസകോശ രോഗങ്ങളും ദന്തപ്രശ്നങ്ങളും ക്യാൻസറും വരെ ഉണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്വാസകോശത്തിനും ഹൃദയത്തിനും മാരകമായ നിരവധി അപകടകരമായ രാസവസ്തുക്കൾ ഇ-സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ട്രോബെറി ഐസ്ക്രീം, തണ്ണിമത്തൻ, ഗമ്മി ബിയേഴ്സ് എന്നിങ്ങനെ ആകർഷകമായ വിവിധ രുചികളിലുള്ള കടും നിറത്തിലുള്ള വെയ്പ്പുകൾ ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതും പ്രശ്‌നത്തിൻെറ തീവ്രത കൂട്ടുന്നു. ഇത്തരം വെയ്പ്പുകൾക്ക് നിസാര തുക മാത്രം ഉള്ളതിനാൽ കുട്ടികൾക്ക് അവരുടെ പോക്കറ്റ് മണികൊണ്ട് ഇവ വാങ്ങിക്കാൻ സാധിക്കും. ട്രേഡിംഗ് സ്റ്റാൻഡേർഡ് സർവേയിൽ യുവാക്കളിൽ അഞ്ചിലൊന്നും വെയ്പ്പുകൾ പരീക്ഷിച്ചതായി കണ്ടെത്തിയതായി ആരോഗ്യ, ക്ഷേമത്തിനായുള്ള ലങ്കാഷെയർ കൗണ്ടി കൗൺസിൽ അംഗം മൈക്കൽ ഗ്രീൻ പറഞ്ഞു. ‘പോക്കറ്റ് മണി വിലയിൽ’ ലഭ്യമാകുന്ന ഡിസ്പോസിബിൾ വേപ്പുകൾ യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഉപകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.