ചേരുവ ദോഷകരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കുള്ള കഫ്‌സിറപ്പുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. ആസ്ഡ, സൂപ്പര്‍ഡ്രഗ്, ടെസ്‌കോ, മോറിസണ്‍സ്, വില്‍കോ, സെയിന്‍സ്ബറീസ് തുടങ്ങിയവയുടെ സ്വന്തം ബ്രാന്‍ഡ് സിറപ്പുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവയിലെ ഒരു ചേരുവയില്‍ പൂപ്പലുകളുണ്ടാകാന്‍ സാധ്യതയുള്ളതാണെന്ന് വ്യക്തമായി. ഈ ബ്രാന്‍ഡുകളിലുള്ള സിറപ്പുകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ സ്‌റ്റോറുകളില്‍ത്തന്നെ തിരികെ ഏല്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. പൂപ്പല്‍ പലപ്പോഴും ദൃശ്യമാകണമെന്നില്ലെന്നും അതിനാല്‍ത്തന്നെ കുഴപ്പമില്ലെന്ന് തോന്നുന്ന സിറപ്പ് ബോട്ടിലുകള്‍ പോലും അപകടകാരികളാകാമെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പ് പറയുന്നു.

ഈ കഫ്‌സിറപ്പുകള്‍ കുട്ടികള്‍ കഴിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ജിപിയെയൊ ഫാര്‍മസിസ്റ്റിനെയോ ഉടന്‍തന്നെ സമീപിക്കണമെന്നും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. സിറപ്പിലെ പൂപ്പല്‍ കുട്ടികളില്‍ അസ്വസ്ഥതയും റിയാക്ഷനുമുണ്ടാക്കിയേക്കാമെന്നും എംഎച്ച്ആര്‍എ വ്യക്തമാക്കി. എട്ട് പ്രോഡക്ടുകളുടെ കുറച്ചു ബാച്ചുകള്‍ മാത്രമാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്. മറ്റു കഫ് സിറപ്പുകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

പട്ടികയിലുള്ള സിറപ്പുകള്‍ കൈവശമുണ്ടെങ്കില്‍ ഒരു കാരണവശാലും അത് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഈ ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പണം റീഫണ്ട് ചെയ്യുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്‍വലിച്ച മരുന്നുകള്‍ ഇവയാണ്

– Asda’s Children’s Dry Cough Syrup Glycerol Blackcurrant Flavour, batch numbers 274V1, 276V1, 278V1, 283W1, with the expiry dates 01/08/2020, 01/10/2020, 01/12/2020 and 01/02/2020.

– Bell’s Healthcare Children’s Dry Cough Glycerin 0.75g/5ml Syrup, batch number 280V3, with the expiry date 01/12/2020.

– Morrisons Children’s Dry Tickly Cough Glycerin 0.75g/5ml Oral Solution, batch number 282W1, with the expiry date 01/01/2021.

– Numark Children’s Dry Cough 0.75 g/5 ml Oral Solution, batch numbers 280V1, 288W1, with the expiry dates 01/12/2020 and 01/04/2021.