ലോകത്തിലെ ചൂടന്‍ മോഡലുകളില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് കിം കര്‍ദാഷിയാന്‍. തന്റെ മനോഹര ശരീരം അനാവൃതമാക്കാന്‍ വലിയ മടിയുള്ള വ്യക്തിയല്ല കിം. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ആരാധകര്‍ക്കും എന്നും ആഘോഷമാകുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ താരം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കിം വാര്‍ത്തകളില്‍ നിറയുന്നത് മാലിബുവിലെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളിലൂടയൊണ്. വളരെ സുതാര്യമായ ഒറ്റ വസ്ത്രം ധരിച്ചാണ് കര്‍ദാഷിയാന്റെ ഫോട്ടോഷൂട്ട്. മാലിബുവിലെ ബീച്ചിലാണ് 37-കാരിയായ കിം കര്‍ദാഷിയാന്‍ ഏറെക്കുറെ പൂര്‍ണ നഗ്‌നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. തന്റെ ശരീരവടിവിലുള്ള ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെയാണ് കിം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് പപ്പരാസികള്‍ പറയുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് കിം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമത്തെ കുട്ടിയെ കിം സ്വന്തമാക്കിയത്. മൂന്നാമത്തെ കുട്ടിയെ താനും കാമുകന്‍ കെയ്ന്‍ വെസ്റ്റും ആഹ്ലാദത്തോടെ വരവേറ്റതായി അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഷിക്കാഗോയെന്നാണ് മൂന്നാമത്തെ കുട്ടിക്ക് അവര്‍ പേരിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷിക്കാഗോയുടെ പേര് രേഖപ്പെടുത്തിയ പേഴ്സണലൈസ്ഡ് വസ്ത്രങ്ങളിലാണ് ഷൂട്ടിങ്ങിന് കിം എത്തിയത്. നാലുവയസ്സുള്ള നോര്‍ത്തും രണ്ടുവയസ്സുള്ള സെയ്ന്റുമാണ് കിമ്മിന്റെ മറ്റ് രണ്ട് മക്കള്‍. ഷിക്കാഗോയ്ക്ക് ഷൈ എന്ന വിളിപ്പേര് നല്‍കിയത് കിമ്മിന്റെ ഇളയ സഹോദരി ഖോളിയാണ്. ആദ്യകുട്ടിയെ കാത്തിരിക്കുന്ന ഖോളി, അനന്തരവള്‍ക്ക് നല്‍കിയ ഓമനപ്പേര് കിമ്മിനും വലിയ ഇഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.