ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത വർഷം ചാൾസ് രാജാവിന് ഔദ്യോഗിക വാർഷിക വരുമാനം 132 മില്യൺ പൗണ്ടായി ഉയരും. ഓഫ്‌ഷോർ വിൻഡ് മേഖലയിൽ ഉണ്ടായ വളർച്ചയ്ക്ക് പിന്നാലെ ചാൾസ് രാജാവിന്റെ ഭൂമിയുടെയും സ്വത്തിന്റെയും പോർട്ട്‌ഫോളിയോ 1 ബില്യൺ പൗണ്ടിലധികമാണ് ലാഭം നേടിയിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് ചുറ്റുമുള്ള കടൽത്തീരത്തിന്റെ നിയമപരമായ ഉടമ എന്ന നിലയിൽ, പുനരുപയോഗ ഊർജ്ജ ഡെവലപ്പർമാർക്ക് അവകാശങ്ങൾ ലേലം ചെയ്യുന്നതിലൂടെയാണ് ക്രൗൺ എസ്റ്റേറ്റ് ലാഭം നേടുന്നത്.
ഈ വർഷം ലാഭം £1.1 ബില്യണിൽ സ്ഥിരമായി തുടരുന്നുണ്ട്. രണ്ട് വർഷം മുമ്പ് £442.6 മില്യൺ എന്നതിനേക്കാൾ ഇരട്ടിയിലധികം വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ ലാഭത്തിന്റെ 12% സാധാരണയായി സോവറിൻ ഗ്രാന്റായി രാജഭരണത്തിന് ലഭിക്കും. ഇത് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മേൽനോട്ടത്തിലേക്ക് ചിലവഴിക്കപ്പെടും. 2023-ൽ ഇത് 25% ആയിരുന്നു. വിദേശ വരുമാനം ഉയരുന്ന സാഹചര്യത്തിൽ രാജകീയ ഫണ്ടിംഗിൽ അമിതമായ വർദ്ധനവ് ഒഴിവാക്കാൻ പിന്നീട് ഇത് 12 ശതമാനം ആക്കുകയായിരുന്നു.
പുതിയ കണക്കുകൂട്ടൽ പ്രകാരം, കഴിഞ്ഞ വർഷത്തെ അതേ നിരക്കിൽ, ചാൾസ് രാജാവിന് എസ്റ്റേറ്റിൽ നിന്ന് 132 മില്യൺ പൗണ്ട് ഔദ്യോഗിക വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായിരിക്കുന്ന ലാഭത്തിലുള്ള വർദ്ധനവ് കുറച്ച് കാലത്തേക്ക് മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നാണ് ക്രൗൺ എസ്റ്റേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡാൻ ലബ്ബദ് പറഞ്ഞു. ലാഭം സാധാരണ നിലയിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറൈൻ, റൂറൽ, പ്രൈം ലണ്ടൻ പ്രോപ്പർട്ടികൾ ഉൾപ്പെടുന്നതുമായ ക്രൗൺ എസ്റ്റേറ്റിന്റെ മൂല്യം ഇപ്പോൾ 15 ബില്യൺ പൗണ്ടാണ്.
Leave a Reply