ഇത് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹായഹസ്തം പരസ്പരം കൈമാറേണ്ട സമയമാണെന്ന് ചാൾസ് രാജാവ് തന്റെ ഈസ്റ്റർ ദിന സന്ദേശത്തിൽ രാജ്യത്തെ ജനങ്ങളോട് പറഞ്ഞു . ചാൾസ് രാജാവിനും വെയിൽസ് രാജകുമാരിയായ കേറ്റിനും ക്യാൻസർ രോഗനിർണയവും ചികിത്സയും നടക്കുന്ന പശ്ചാത്തലത്തിൽ സ്വാന്തനത്തിന്റെ കരസ്പർശം മറ്റുള്ളവർക്ക് പകർന്നുകൊടുക്കണമെന്ന വളരെ വികാരനിർഭരമായ ഈസ്റ്റർ സന്ദേശമാണ് അദ്ദേഹം നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാൻസർ ചികിത്സയിൽ ആയതുകൊണ്ട് മറ്റുള്ളവരുമായി അധികം ഇടപെഴകരുതെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ഇന്നത്തെ ആനുവൽ മൗണ്ടി സർവീസിൽ കേൾപ്പിക്കാനായി തൻറെ സന്ദേശം റെക്കോർഡ് ചെയ്യുകയായിരുന്നു രാജാവ് .ഈ വർഷം വോർസെസ്റ്റർ കത്തീഡ്രലിൽ നടന്ന ചടങ്ങിലാണ് രാജാവിൻറെ സന്ദേശം നൽകുന്നത് . എലിസബത്ത് രാജ്ഞി എല്ലാ വർഷവും നൽകിയിരുന്ന ഈസ്റ്റർ സന്ദേശങ്ങൾക്ക് വളരെ പ്രാധാന്യമാണ് രാജ്യം നൽകിയിരുന്നത്.

ഇന്നത്തെ ആനുവൽ മൗണ്ടി സർവീസിൽ രാജാവിൻറെ സന്ദേശം കേൾപ്പിക്കുമ്പോൾ അദ്ദേഹത്തിൻറെ സ്ഥാനത്ത് കാമിലാ രാജ്ഞി ചടങ്ങുകളിൽ പങ്കെടുക്കും. തൻറെ സന്ദേശത്തിൽ കുടുംബത്തിൻറെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് നേരിട്ട് പരാമർശമില്ലെങ്കിലും പരസ്പരം സ്നേഹിക്കുന്നതിലും സേവനം നൽകുന്നതിലും കർത്താവായ യേശുവിൻറെ മാതൃക ഊന്നി പറയുന്നതിൽ രാജാവിന്റെയും കേറ്റിന്റെയും ക്യാൻസർ രോഗനിർണയത്തിന്റെയും ചികിത്സയുടെയും പശ്ചാത്തലത്തിൽ വളരെ പ്രാധാന്യമുണ്ട്.