ന്യൂസിലാൻഡ്:  വൈക്കട്ടോ വൈക്കട്ടോയില്‍ പറോവാ – ടാഹിനു റോഡില്‍ ഉണ്ടായ കാറപകടത്തില്‍ കുറവിലങ്ങാട് സ്വദേശിയും വൈക്കട്ടോ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡില്‍ രജിസ്റ്റേർഡ് നേഴ്‌സ് ആണ് ജോലി ചെയ്യുന്ന കിരണ്‍ ജോസ് (32) അപകട സ്ഥലത്തു വച്ച് തന്നെ മരിച്ചതായി പോലീസും ആംബുലൻസ് സെർവിസും അറിയിച്ചു. അപകടത്തിൽ മറ്റു മുന്ന് പേര്‍ക്ക് കൂടി പരിക്കേറ്റു.  ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. ഇയാളെ എയർ ലിഫ്റ്റ് ചെയ്‌ത്‌ വൈക്കാട്ടോ ഹോസ്പിറ്റലിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. മറ്റു രണ്ടു പേരെ തേംസ് ഹോസ്പിറ്റലില്‍ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് .

സോനാ സിസി ജോസ് ആണ് കിരണ്‍ ജോസിന്റെ ഭാര്യ. കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടുള്ളു. മൂന്ന് കാറുകള്‍ തമ്മില്‍ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്കാണ് പറോവാ – ടാഹിനു റോഡില്‍ വച്ച് കൂട്ടിയിടി ഉണ്ടായത്. കിരണ്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. വൈക്കാട്ടോ പോലീസിന്റെ സ്‌പെഷ്യല്‍ വാഹനാപകട അന്യോഷണ സംഘം അന്യോഷണം ആരംഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുറകില്‍ നിന്ന് വരുകയായിരുന്ന കാർ  കിരണും സുഹൃത്തും യാത്ര ചെയ്ത കാറിന്റെ പിറകിൽ അതിശക്തമായി ഇടിച്ചതിനെ തുടർന്ന് കിരണ്‍ ഓടിക്കുകയായിരുന്നു കാര്‍ മുന്‍പിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കിരണിന്റെ കൂടെ യാത്ര ചെയ്ത സുഹൃത്തിന് നിസാര പരിക്കുകളോടെ തേംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിസി ജോസിന്റെ  ഓക്‌ലാന്റിലെ നോര്‍ത്ത് ഷോറില്‍ താമസിക്കുന്ന രണ്ടു സഹോദരിമാരും കുടുംബവും വൈകട്ടോയില്‍ എത്തിയിട്ടുണ്ട്. നാളെ മൃതദേഹം പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം അന്തോമോപചാരം അര്‍പ്പിക്കുവാന്‍ ഓക്‌ലന്‍ഡിലേക്കു കൊണ്ട് വരും എന്നാണ് അറിയുന്നത്.