ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യോര്‍ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഒക്ടോബര്‍ മുപ്പതിന് നടക്കും. കീത്തിലി ടൗണില്‍ നിന്നും മൂന്ന് മൈല്‍ ദൂരത്തുള്ള സ്റ്റീറ്റണിലെ സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ അസ്സോസിയേഷനിലെയ്ക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങ് നടക്കും. അതേ തുടര്‍ന്ന് പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. തിരക്കുകള്‍ക്കപ്പുറം നാട് വിട്ടവര്‍ തമ്മില്‍ പരിചയപ്പെടാനും പരസ്പരം സഹായിക്കുവാനും ഒന്നിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം കളിയും ചിരിയുമായി ഒരു സായാഹ്നം ചിലവഴിക്കുക എന്നതാണ് ഫാമിലി ഡേ മീറ്റ് ആന്റ് ഗ്രീറ്റ് കൊണ്ടുദ്ദേശിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സ്‌നേഹവിരുന്നോടെ പത്ത് മണിക്ക് അവസാനിക്കും.
2002ലാണ് കീത്തിലിയില്‍ മലയാളികള്‍ ആദ്യമായി എത്തിയത്. എയര്‍ ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഒക്ടോബര്‍ മുപ്പത് ശനിയാഴ്ച്ച നടക്കുന്ന ഫാമിലി ഡേ മീറ്റ് ആന്റ് ഗ്രീറ്റ് ആഘോഷ വേദിയിലേയ്ക്ക് കീത്തിലിയിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കീത്തിലി മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയ്ച്ചു.
കോവിഡിന്റെ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ക്രിത്യമായും പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡേവിസ് പോള്‍ 07533692751
ആന്റോ പത്രോസ് 07456463540
മിനി കുരുവിള 07737878311
Leave a Reply