സഖറിയ പുത്തന്‍കളം

ബര്‍മ്മിങ്ങ്ഹാം: യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു. ഫാ. സജിമലയില്‍ പുത്തന്‍പുര, മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥ ക്‌നാനായ ചാപ്പല്‍ വ്യാഴാഴ്ച വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചിരിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യാശീര്‍വാദവും നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാപ്പല്‍ നിര്‍മ്മാണം ഏറ്റെടുത്ത സുനില്‍ ട്രിനിറ്റി ഇന്റീരിയറിന് മാര്‍ ജോസഫ് പണ്ടാരശ്ശേരി അനുമോദന ഫലകം നല്‍കി. ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, സെക്രട്ടറി അഭിലാഷ്, ട്രഷറര്‍ അഭിലാഷ്, യു,കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.