ലെസ്റ്റര്‍: മിഡ്ലാന്‍ഡ്സ് റീജിയണിന്റെ പ്രഥമ കണ്‍വന്‍ഷനും ലെസ്റ്റര്‍ യൂണിറ്റിന്റെ 10-ാമത് വാര്‍ഷികവും പ്രൗഢഗംഭീരമായി നടന്നു. യു.കെ.കെ.സി.എയുടെ അതിശക്തമായ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, കവന്‍ട്രി, ഡെര്‍ബി, നോട്ടിംങ്ങ്ഹാം, ലെസ്റ്റര്‍, വൂസ്റ്റര്‍, കെറ്ററിങ്ങ്, ഓക്സ്ഫോര്‍ഡ് എന്നീ യൂണിറ്റ് അംഗങ്ങള്‍ പങ്കുചേര്‍ന്ന പ്രഥമ മിഡ്ലാന്‍ഡ്സ് കണ്‍വെന്‍ഷനിലെ നടവിളി മത്സരത്തില്‍ ലെസ്റ്റര്‍ ഒന്നാം സ്ഥാനവും നോട്ടിങ്ങ്ഹാം രണ്ടാം സ്ഥാനവും കെറ്ററിങ്ങ് മൂന്നാം സ്ഥാനവും നേടി.

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട് – ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ ഉത്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് 10-ാം വാര്‍ഷികവും ആരംഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉത്ഘാടന സമ്മേളനത്തില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സിബു അധ്യക്ഷത വഹിച്ചു. ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട് പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു. യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്. ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, കവന്‍ട്രി യൂണിറ്റ് സെക്രട്ടറി സോജി, കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, നോട്ടിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജില്‍സ്, വൂസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ലെസ്റ്റര്‍ യൂണിറ്റ് മുന്‍ ഭാരവാഹികളെ യു.കെ.കെ.സി.എ മുന്‍ സെക്രട്ടറിമാരായ എബി നെടുവാംപുഴയില്‍, മാത്തുക്കുട്ടി ആനക്കത്തിക്കല്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മുക്തകണ്ഠ പ്രശംസനേടി.