സിനോ ചാക്കോ
കാര്‍ഡിഫ്: ജൂണ്‍ 30ന് നടക്കുന്ന ആറാമത് യൂറോപ്യന്‍ സംഗമത്തിനുള്ള കൊടി ഉയര്‍ത്തി. ഞായറാഴ്ച്ച കാര്‍ഡിഫ് സ്വാന്‍സി ക്‌നാനയ ഇടവകയില്‍ വികാരി ഫാ. സജി ഏബ്രഹാം കൊടി ഉയര്‍ത്തി. ക്‌നാനായ സംഗമത്തിന്റെ കൊടി ഉയര്‍ന്നതോടെ സംഗമത്തിന്റെ വിജയത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി. യൂറോപ്പിലെ എല്ലാ ഇടവകകളില്‍ നിന്നും സമുദായ അംഗങ്ങള്‍ എത്തിച്ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും തനിമയും ഉള്‍ക്കൊള്ളുന്ന നിരവധി പരിപാടികള്‍ സംഗമത്തില്‍ അവതരിപ്പിക്കും.
ക്‌നാനായ അതിഭദ്രാസനത്തിലെ യൂറോപ്പ് മേഖലയിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഇത് രണ്ടാം തവണയാണഅ കാര്‍ഡിഫ് സ്വാന്‍സി ഇടവക സംഗമത്തിന് നേതൃത്വം നല്‍കുന്നത്. 1500ല്‍ അധികം സമുദായ അംഗങ്ങള്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ജൂണ്‍ 30ന് ന്യൂപോര്‍ട്ടിലുള്‌ല മോര്‍ കീ്മ്മീസ് നഗര്‍ ക്‌നാനായ വിശ്വാസികളെകൊണ്ട് നിറയും. രാവിലെ 8.30ന് വി. കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. റാലി, പൊതുസമ്മേളനം, കലാപരിപാടികള്‍ വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ സംഗമത്തിന് തിരശീല വീഴും. ഉച്ചക്ക് 2 മണിക്ക് ക്‌നാനായ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സ്വാഗത ഗാനത്തോടെ കലാപരിപാടികള്‍ ആരംഭിക്കും.
പൊതുസമ്മേളനത്തില്‍ സമുദായ മേലധ്യക്ഷന്മാര്‍ വൈദികര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാവിലെ മുതല്‍ വൈകീട്ട് വരെ വിശാലമായ ഭക്ഷണശാല സംഗമസ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കണ്‍വീനര്‍മാരായ ഏബ്രഹാം ചെറിയാന്‍, ഡോ. മനോജ് ഏബ്രഹാം എന്നിവരാണ് ട്രസ്റ്റി ജിജി ജോസഫും പബ്ലിസിറ്റി കണ്‍വീനറായി സിനോ ചാക്കോ എന്നിവര്‍ ഉള്‍പ്പെടുന്നു. വിവിധ കമ്മറ്റികള്‍ സംഗമത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ക്്‌നാനായ തനിമയും പാരമ്പര്യവും ആചാര അനുഷ്ടാനങ്ങളും വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ സമുദായ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Leave a Reply