സഖറിയ പുത്തന്‍കളം

സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ്: യു.കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ യൂണിറ്റ് അടിസ്ഥാനത്തിലുളള വാശിയേറിയ കായികമേള നാളെ ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ നടക്കും. രാവിലെ പത്തരയ്ക്ക് വെന്‍ഡ്ലി ലിഷ്വര്‍ സെന്ററില്‍ ക്നാനായ കായികമേളയ്ക്ക് തിരിതെളിയും തുടര്‍ന്ന് വിവിധ പ്രായത്തിന്റെ അടിസ്ഥാത്തില്‍ 6 ഗ്രൂപ്പുകളായി തരംതിരിച്ച് പുരുഷ – വനിത മത്സരങ്ങള്‍ നടക്കും. അത്ലറ്റിക് മത്സരങ്ങള്‍ കൂടാതെ മൂന്നുകാലില്‍ ഓട്ടം, ഫാമിലി റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, വടംവലി എന്നിവയും നടക്കും.

മത്സരയിനങ്ങള്‍

ആറ് വയസ്സുവരെ : മിഠായി പെറുക്ക്, 50 മീറ്റര്‍ ഓട്ടം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

6 മുതല്‍ 11 വരെ: 50m, 100 m, 200 m ഓട്ടം
12 മുതല്‍ 17 വരെ: 100m, 200 m, റിലേ, ലോംഗ് ജമ്പ്
18 മുതല്‍ 30 വരെ: 100 m, 200m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
30-40 വരെ : 100m, 200 m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
40 ന് മുകളില്‍: 100 m, 200 m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്

യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ് സ്പോര്‍ട്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍. വിശദ വിവരങ്ങള്‍ക്ക് 07983417360, 078830090410 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

കായികമേള വിലാസം
WYNDLEM LEISURE CENTRE
CLIFTON ROAD
SUTTON COLDFIELD
B73 6 EB