സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ സുവര്‍ണ താളുകളില്‍ രചിക്കപ്പെടുന്ന അഭിമാന മുഹൂര്‍ത്തം. യുകെയിലെ എല്ലാ ക്‌നാനായ വനിതകളെയും ചേര്‍ത്തിണക്കി യൂണിറ്റ് തലത്തില്‍ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്‌നാനായ വിമന്‍സ് ഫോറത്തിന് ദേശീയ തലത്തില്‍ കേന്ദ്ര കമ്മിറ്റി രൂപീകൃതമായി. പ്രഥമ ക്‌നാനായ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് മുന്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബെന്നി മാവേലിയുടെ പത്‌നി ടെസി ബെന്നി മാവേലിയാണ്. ബര്‍മിങ്ഹാം യൂണിറ്റംഗമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനറല്‍ സെക്രട്ടറിയായി ഹംബര്‍സൈഡ് യൂണിറ്റിലെ ലീനുമോള്‍ ചാക്കോ മൂശാരിപറമ്പിലും ട്രഷററായി ഹംബര്‍സൈഡ് യൂണിറ്റിലെ മോളമ്മ ചെറിയാന്‍ മഴുവന്‍ചേരിയിലിനെയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ആയി കാര്‍ഡിഫ് ആന്‍ഡ് ന്യൂപോര്‍ട്ട് യൂണിറ്റിലെ മിനുതോമസ് പന്നിവേലിയും ജോയിന്റ് സെക്രട്ടറിയായി വൂസ്റ്റര്‍ യൂണിറ്റിലെ മിനി ബെന്നി ആശാരിപറമ്പിലും ജോയിന്റ് ട്രഷറര്‍ ആയി ജെസി ബൈജു ചൂരവേലില്‍ കുടിലിനെയും തെരഞ്ഞെടുത്തു.

യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിലായിരുന്നു വിമന്‍സ് ഫോറം സെന്‍ട്രല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രഥമ വനിതാഫോറം കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയും നാഷണല്‍ കൗണ്‍സിലും നേര്‍ന്നു.