ന്യൂസ് ഡെസ്ക് മലയാളം യുകെ

യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുള്ള പഠന വായ്‌പ നിയമങ്ങളിൽ മാറ്റം.വിദ്യാർത്ഥി വായ്പകൾ സാധാരണ ട്യൂഷൻ ഫീസ് അടയ്ക്കാനോ അല്ലെങ്കിൽ ജീവിത ചിലവുകൾക്കോ വേണ്ടിയാണ് നൽകുക. മിക്ക ആളുകൾക്കും ട്യൂഷൻ ഫീസ് അടയ്ക്കാനായി ലോൺ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്‌സിന്റെ വാർഷിക ചെലവിന് തുല്യമായി പ്രതിവർഷം £9,250 വരെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകൾ ലക്ഷ്യമിട്ട് നൽകുന്ന മെയിൻറനൻസ് ലോൺ താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നൽകുന്ന ഒന്നാണ്. അതിനാൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും. ഇനി നിങ്ങൾക്ക് എന്തെങ്കിലും തലത്തിലുള്ള അംഗവൈകല്യം ഉണ്ടെങ്കിലോ കുട്ടികൾ ഉണ്ടെങ്കിലോ അധിക പണം ലഭിച്ചേക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതാപിതാക്കളുമായി ബന്ധമില്ലാത്ത ഇരുപത് വയസ്സിന് താഴെ ഉള്ളവർക്ക് “എന്‍സ്‌ട്രെയിൻജഡ് സ്റ്റുഡൻറ്” എന്ന വിഭാഗത്തിൽ ലോണിനായി അപേക്ഷിക്കാം. ഇവിടെ വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുന്നില്ല. യുകെയിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ലോൺ തുക ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് ഇംഗ്ലണ്ട് വെബ്‌സൈറ്റിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് തങ്ങൾക്ക് എത്ര തുക വരെ ലഭിക്കുമെന്ന് അറിയാൻ സാധിക്കും. വെയിൽസിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് വെയിൽസ് വെബ്‌സൈറ്റിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം. സ്കോട്ട് ലൻഡിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് അവാർഡ് ഏജൻസി സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഫിനാൻസ് നോർത്തേൺ അയർലണ്ട് എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.

വായ്പകൾ എടുത്ത ദിവസം മുതൽ പലിശ ഈടാക്കും എന്നാൽ ലോൺ വാങ്ങിയതിന് ശേഷം നിബന്ധനകളും വ്യവസ്ഥകളും മാറാം. ഇംഗ്ലണ്ടിൽ ഈ വർഷം കോഴ്‌സുകൾ ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക്, പലിശ നിരക്ക് സാധാരണയായി പണപ്പെരുപ്പത്തിന്റെ റീട്ടെയിൽ പ്രൈസ് ഇൻഡക്‌സ് (ആർപിഐ) അനുസരിച്ചായിരിക്കും. സെപ്റ്റംബർ മുതൽ ഇത് 7.3 ശതമാനമായി പരിമിതപ്പെടുത്തും. പുതിയ നിയമം അനുസരിച്ച് ഇംഗ്ലണ്ടിൽ ഈ വർഷം മുതൽ യൂണിവേഴ്സിറ്റി പഠനം ആരംഭിക്കുന്നവർ നാൽപത് വർഷത്തോളം വായ്പ തിരിച്ചടയ്ക്കേണ്ടതായി വരും. വെയിൽസിലും സ്കോട്ട് ലൻഡിലും ഇത് 30 വർഷമാണ്, നോർത്തേൺ അയർലൻഡിൽ ഇത് 25 വർഷമാണ്. കോഴ്‌സ് ഇടയ്ക്ക് വച്ച് നിർത്തിയാലും വായ്‌പ തിരിച്ചടയ്ക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണ്