തിരുവല്ലയില്‍ നരബലി നടന്ന ഞെട്ടലിലാണ് കേരളം. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സ്ത്രീകളെ കാണാതായ അന്വേഷണം നടക്കുന്നതിനിടെയാണ് ദാരുണ കൊലപാത വിവരം പുറത്തറിയുന്നത്.

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49കാരിയായ റോസ്ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യുപിയില്‍ അധ്യാപികയായ മകള്‍ക്ക് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സജിയോട് വിവരം തിരക്കിയപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. ജൂണ്‍ മാസമാണ് റോസ്ലിയെ കാണാതാകുന്നത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകള്‍, ഓഗസ്റ്റ് 17 ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52കാരിയായ പത്മ. കടവന്ത്രയില്‍ ലോട്ടറി വില്‍പനക്കാരിയായ പത്മയെ കഴിഞ്ഞ മാസം 26-ാം തിയതിയാണ് കാണാതാകുന്നത്. പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പതിവായി ഫോണ്‍ ചെയ്യുന്ന പത്മത്തിന്റെ വിളി 26ന് മുടങ്ങിയതോടെ മകന്‍ സെല്‍വരാജിന് എന്തോ വല്ലായ്ക തോന്നി. പിറ്റേന്ന് തന്നെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി. സ്വന്തം നിലയില്‍ അന്വേഷിച്ചിട്ട് അമ്മയെ കാണാതായതോടെ പിറ്റേന്ന് തന്നെ പോലീസില്‍ പരാതി നല്‍കി. കോള്‍ ലിസ്റ്റുകളും, സിസിടിവികളും പരിശോധിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി സെല്‍വന്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തിരുവല്ലയിലെ ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് യുവതിയെ ബലി കഴിപ്പിച്ചത്. മുഖ്യകണ്ണി ആരാണ്, എന്തിനാണ് ഇത് ചെയതത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും നാഗരാജു പറഞ്ഞു.

തിരുവല്ല സ്വദേശികളായ ലെെല-ഭഗവന്ത് ദമ്പതികള്‍, ഏജന്റ് എന്നിവര്‍ നിലവില്‍ കസ്റ്റഡിയിലാണ്. ദമ്പതികളുടെ വീട്ടില്‍ വെച്ചാണ് കൊല നടത്തിയത്. ആദ്യത്തെ സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.