കൊച്ചിയില്‍ ശിവസേനയ്ക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനും അത് കയ്യുംകെട്ടി നോക്കി നിന്ന കേരള പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. പൊലീസ് ശിവസേന ഗുണ്ടകള്‍ക്ക് കുട പിടിച്ചുവെന്നാണ് വിമര്‍ശനങ്ങളുടെ പൊതുസ്വരം.

ഇതൊന്നും ഇവിടെ പറ്റൂല്ലാ…. 

ശിവനും പാര്‍വതിയ്ക്കും രക്ഷയില്ല

കുട പിടിക്കാന്‍ പൊലീസുണ്ടല്ലോ?

രണ്ടാള്‍ക്കും ഒരേ സ്വരം

ആര്‍ഷഭാരത സംസ്‌കാരം

എന്നിട്ടെന്താ ലാത്തി വീശാഞ്ഞെ?

വൈകിയാണ് വന്നതെങ്കിലും എല്ലാം കാണാന്‍ പറ്റി

തൊപ്പിയൂരി അവന്മാര്‍ക്ക് കൊടുക്ക് സാറേ

ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും സദാചാര ഗുണ്ടായിസം അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചും ട്രോളുകള്‍ കണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സദാചാരന്‍ ആനക്കാട്ടിലെ ഈപ്പച്ചന്റെ വേഷത്തില്‍

സദാചാരം ചൂരലുമായെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍!-ട്രോളര്‍മാര്‍ വക

1 . പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാല്‍ തന്നെ, പെമ്പിള്ളേര്‍ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേര്‍ ‘ഓം ശാന്തി ഓശാന’യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ ‘തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ’ എന്നൊക്കെ പാടി നടന്നാല്‍ തല്ലിയോടിക്കും ഞങ്ങള്‍, പറഞ്ഞേക്കാം.

2 . സ്വന്തം സഹോദരനോ ഭര്‍ത്താവോ മകനോ ആരുമായിക്കോട്ടെ, പരസ്യമായി ചുംബിച്ചാല്‍, റേഷന്‍ കാര്‍ഡ് കാണിച്ചു ബന്ധം തെളിയിക്കാന്‍ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ് പോളിസി.

3 . ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

4 . സ്ത്രീകള്‍ അവരവര്‍ക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന് ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാന്‍.

 

ബുധനാഴ്ച്ച വൈകിട്ടായിരുന്നു അരമണിക്കൂറോളം കൊച്ചി മറൈന്‍ഡ്രൈവില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. കയ്യില്‍ ചൂരല്‍വടിയുമായി എത്തിയ ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കളെ തല്ലിയോടിച്ചു. അക്രമികള്‍ കേട്ടാലറയ്ക്കുന്ന അസഭ്യപ്രയോഗവും നടത്തി.

നീയൊക്കെ എന്തിനാടി വന്നതെന്ന് ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ പൊലീസ് കാവലിലുളള സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ഒരു മതത്തെയോ സംസ്കാരത്തെയോ വൃണപ്പെടുത്താനോ കളിയാക്കാനോ അല്ല ഞങ്ങൾ ഇത് പ്രസിദ്ധികരിച്ചതു സത്യം സത്യമായി തിരിച്ചറിയാൻ മാത്രം ……