ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിൽ നില നിന്നിരുന്ന പൂർവ വൈരാഗ്യം. കൊല്ലപ്പെട്ട ജിബിൻ ടി വർഗീസിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് ജിബിന്റെ മരണകാരണമായത്. പ്രദേശത്തെ വിവാഹിതയായ യുവതിയുമായി ജിബിന് അടുപ്പമുണ്ടായിരുന്നു. ജിബിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഫോണില്‍ നിന്ന് സന്ദേശം അയച്ച്‌ ജിബിനെ വിളിച്ചു വരുത്തി. വീടിന്റെ പുറത്ത് സ്‌കൂട്ടര്‍ വച്ച്‌ മതില്‍ ചാടി കടന്ന് പുറക് വശത്തെ വാതിലിലൂടെ അകത്തെത്തിയ ജിബിനെ കാത്ത് നിന്നത് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അയല്‍ക്കാരുമായിരുന്നു. ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ ജിബിന്‍ മരിച്ചെന്ന് സംഘം ഉറപ്പാക്കി. അതിന് ശേഷമാണ് പാലച്ചുവട്ടില്‍ ഉപേക്ഷിച്ചത്.

ഓലിക്കുഴി കുണ്ടുവേലി ഭാഗത്തുള്ള യുവതിയുമായി ജിബിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും മര്‍ദനമേറ്റ് ജിബിന്‍ കൊല്ലപ്പെടുകയായിരുന്നു. ചക്കരപറമ്പിൽ തെക്കേ പറമ്പു വീട്ടില്‍ ജിബിന്‍ വര്‍ഗീസ് സംശയകരമായ സാഹചര്യത്തില്‍ രാത്രി 12 മണിയോട് കൂടി വാഴക്കാല അസീസിന്റെ വീട്ടിനടുത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് അസീസിന്റെ മകന്‍ മാനാഫും മരുമകന്‍ അനീസും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ജിബിന്റെ തല്ലി ചതയ്ക്കുകയായിരുന്നു. സ്റ്റെയര്‍കേയ്‌സ് ഗ്രില്ലില്‍ കയറു കൊണ്ട് കെട്ടിയിട്ട് കൈ കൊണ്ടും ആയുധം ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു. ഗുരുതര മര്‍ദ്ദനത്തില്‍ മരണം സംഭവിച്ചു. അതിന് ശേഷം മൃതദേഹം പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിയും രണ്ട് പേര്‍ ജിബിന്റെ സ്‌കൂട്ടര്‍ ഓടിച്ചും പാലച്ചുവടിലെത്തിച്ചു.

മൃതദേഹം റോഡുവക്കിൽ തള്ളാൻ ഉപയോഗിച്ച ആട്ടോറിക്ഷ കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചെ ജിബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറഞ്ഞുകിടക്കുകയായിരുന്നു. ആദ്യം വാഹനാപകടമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പരിസരത്ത് അപകടം നടന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഓലിക്കുഴിയിലെ യുവതിയുമായി ജിബിന് ബന്ധമുണ്ടെന്ന് കണ്ടെത്തി

അസീസിന്‍റെ വീട്ടിൽ വച്ചായിരുന്നു പ്രതികൾ ജിബിനെ മർദ്ദിച്ചത്. മരണം ഉറപ്പാക്കിയ ശേഷം ആസൂത്രിതമായി അപകടമരണം എന്ന് വരുത്തി തീർക്കാൻ മൃതദേഹത്തിന് സമീപം സ്കൂട്ടർ കൊണ്ട് പോയിടുകയായിരുന്നു. പ്രതികൾ എല്ലാവരും അസീസിന്‍റെ ബന്ധുക്കളും അയൽവാസികളുമാണ്. കൊച്ചിയിലേത് ആൾക്കൂട്ട കൊലപാതകമാണെന്നും സദാചാര കൊലപാതകമെന്ന് പറയാനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രന്‍ പറഞ്ഞു. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണ്ണായകമായി. യുവതിയുടെ വിവാഹം പെരുമ്പാവൂരുകാരനുമായാണ് നടന്നത്. ഇയാള്‍ ഗള്‍ഫിലാണ്. ഇതിനിടെയാണ് ജിബിനുമായി അടുപ്പം തുടങ്ങിയത്. ഇത് കുടുംബ പ്രശ്‌നമായി മാറി. ഇതോടെ യുവതി വീട്ടിലേക്ക് മടങ്ങി.

ഇതിന്റെ പകയില്‍ ബന്ധുക്കളൊരുക്കിയതാണ് കൊലപാതകത്തിനുള്ള സാഹചര്യം. ഇതിലേക്ക് ജിബിന്‍ എത്തിപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് എതിര്‍ വശത്താണ് വെണ്ണല സ്വദേശി ജിബിന്റെ മൃതദേഹം കണ്ടത്. മൃതശരീരത്തിന്റെ തൊട്ടടുത്തായി ജിബിന്റെ സ്‌കൂട്ടര്‍ മറിഞ്ഞു കിടപ്പുണ്ടായിരുന്നു. സാഹചര്യ തെളിവുകള്‍ അനുസരിച്ച്‌ ജിബിന്റെ മരണം അപകടമല്ല കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. നെറ്റിയില്‍ കണ്ട മുറിവു മൂലം തലയ്‌ക്കേറ്റ പരിക്കാവും മരണ കാരണമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയില്‍ ആഴത്തില്‍ പരിക്കോ, ചതവോ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച്‌ ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായും പൊലീസ് കണ്ടെത്തി.

യറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയുടെ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവം നടന്ന വീട്ടില്‍ ജിബിന്‍ എത്തിയ സ്‌കൂട്ടര്‍ മറ്റൊരാള്‍ ഓടിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.ഇതെല്ലാം നിര്‍ണ്ണായകമായി. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേരെ ഇന്നലെ പിടികൂടി.പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി ടിവി പരിശോധിച്ചപ്പോൾ പ്രതികൾ കൊലയ്ക്ക് ശേഷം ആട്ടോയും കാറും ഉപയോഗിച്ച തായി കണ്ടെത്തി. കാറിൽ പ്രതികൾ ജില്ല വിട്ടെന്നാണ് സൂചന. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.