തൃക്കാക്കര: ഒരു സുപ്രഭാതത്തിൽ കൊച്ചിയിലെ വഴിയരുകിൽ യുവാവിന്റെ മൃതദേഹം. പിന്നീടങ്ങോട്ടുള്ള പോലീസിന്റെ അന്വേഷണം ചെന്നുപ്പെട്ടത്കൊലപാതകത്തിലേക്ക്. കൊലയ്ക്കു കാരണം വിവാഹതിനായ യുവാവിന് മറ്റൊരു യുവതിമായുള്ള അവിഹിത ബന്ധം. ഈ ബന്ധം കണ്ടുപിടിച്ച യുവതിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് യുവാവിന് മരണ ശിക്ഷ വിധിച്ചത്.
ചക്കരപ്പറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകത്തിന് പിന്നിൽ പത്താംക്ലാസിൽ തുടങ്ങിയ പ്രണയമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല നടന്നത്. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ജിബിനെ ഗുരുതര പരുക്കുകളോടെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറിഞ്ഞുകിടക്കുകയായിരുന്നു. വാഹനം ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിശദ പരിശോധനയിൽ അപകടം നടന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിബിൻ വർഗീസിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ ക്ഷതമേൽക്കുകയും തലയിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട്. സംഘം ചേർന്നുള്ള ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ടെന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ രണ്ടിനും മൂന്ന് മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
ഇൻക്വസ്റ്റിലാണ് ശരീരത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് ജിബിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി. ഓലിക്കുഴിയിലെ യുവതിയും ജിബിനും പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രണയത്തിലായിരുന്നു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ കല്യാണത്തിന് സമ്മതിച്ചില്ല. പിന്നീട് മാറമ്പള്ളിയിലെ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. വിവാഹശേഷവും യുവതി ജിബിനുമായി ബന്ധം തുടർന്നിരുന്നു. ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭർത്താവുവായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. അപ്പോഴും ജിബിൻ കാമുകിയെ നിരന്തരം കണ്ടു. ഇതാണ് കൊലപാതകത്തിന് ആധാരമായ പ്രതികാരമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജിബിനും യുവതിയുമായുള്ള ബന്ധം തുടർന്നപ്പോൾ പ്രവാസി മലയാളിയായ ഭർത്താവ് യുവതിയെ കാക്കനാട് ഒളിക്കുഴിയിലെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പിതാവും ബന്ധുക്കളും ചേർന്ന് പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചിരുന്നു.ഇതോടെ ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിൽ എത്തി. എന്നാൽ അപ്പോഴും ഭാര്യയുടെ കാമുകനോടുള്ള പ്രതികാരം മനസ്സിൽ തുടർന്നു. ഇതിനിടെയാണ് വീണ്ടും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ സഹോദരങ്ങൾ പിടികൂടി താക്കീതു നൽകി വിട്ടിരുന്നു. പിന്നീട് പുലർച്ചെ ഒരു മണിയോടെ വീണ്ടും ജിബിൻ യുവതിയുടെ വീട്ടിലെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ചതിയിലൂടെ ജിബിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്. യുവതിയും എല്ലാം പൊലീസിനോട് തുറന്നു പറഞ്ഞു. ഇതോടെയാണ് ഭർത്താവും അച്ഛനും സഹോദരനുമെല്ലാം കുടുങ്ങിയത്. ജിബിൻ ബന്ധം യുവതിയുമായി തുടരുന്നത് അവസാനിപ്പിക്കാൻ തന്ത്രപൂർവം വിളിച്ചുവരുത്തി മർദിക്കാൻ പ്രതികൾ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിനായി യുവതിയുടെ ഫോണിൽനിന്ന് വാട്‌സ് ആപ്പ് വഴി സന്ദേശമയച്ചു. രാത്രി 12 ന് പിൻഭാഗത്തുകൂടി വീട്ടിലെത്താനായിരുന്നു സന്ദേശം.
തുടർന്ന് ജിബിൻ സ്‌കൂട്ടറിൽ വാഴക്കാലയിലെ വീടിനു സമീപമെത്തി പിൻവശത്തെ മതിൽ ചാടിക്കടന്ന് അകത്തുകയറി. കാത്തുനിന്ന അസീസിന്റെ മകൻ മനാഫ്, മരുമകൻ അനീസ്, അയൽവാസികൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെ 14 പേർ ചേർന്ന് ജിബിനെ വീടിന്റെ സ്റ്റെയർ കേസിന്റെ ഗ്രില്ലിൽ കെട്ടിയിട്ട് മണിക്കൂറുകളോളം മർദിച്ചു. സ്ത്രീകൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു മർദനം. ഇരുമ്പ് ഉപയോഗിച്ചും കൈകൊണ്ടും നടത്തിയ മർദനത്തിൽ ജിബിന്റെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം അലി എന്നയാളുടെ ഓട്ടോയിൽ കയറ്റി. മനാഫ്, സലാം എന്നിവർ ഓട്ടോയിലും ഷിഹാബ്, നിസാർ എന്നിവർ ജിബിന്റെ സ്‌കൂട്ടറിലും മറ്റുള്ളവർ കാറിലും പിന്തുടർന്നു. പാലച്ചുവട് ഭാഗത്തു സ്‌കൂട്ടർ മറിച്ചിട്ടശേഷം സമീപം മൃതദേഹം ഉപേക്ഷിച്ചു. വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്.
വാഹനാപകടമായി എഴുതിത്തള്ളുമായിരുന്ന യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത് ആദ്യമണിക്കൂറിൽത്തന്നെ പ്രധാന പ്രതികളിലൊരാളായ വാഴക്കാല പടന്നാട്ടിൽ അസീസിന്റെ മകൻ മനാഫിനെ കസ്റ്റഡിയിലെടുത്തതോടെയാണ്. മനാഫ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. തുടർന്ന് തൃക്കാക്കര എ.സി.പി: കെ. സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ 20 അംഗ അന്വേഷണസംഘം രൂപീകരിച്ചു. മനാഫിന്റെ മൊഴിയും പ്രതികളുടെ മൊബൈൽ ഫോണും സംഘം പരിശോധിച്ചു. കൊലപാതകം നടന്ന് എട്ടു മണിക്കൂറിനകം ഏഴുപ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന വീട്ടിലെ സ്ത്രീകൾ ഉൾപ്പടെയുള്ള ദൃക്‌സാക്ഷികളുടെ മൊഴികൾ, വീടിനു സമീപത്തെ സി.സി.ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ എന്നിവ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളായി.യുവതിയുടെ ഭർത്താവടക്കം ഏഴുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്. പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാൻ അന്വേഷണ സംഘം പുറപ്പെട്ടുകഴിഞ്ഞു.
Leave a Reply