സുചിത്രയുമായി ഉണ്ടായിരുന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ… കൊലയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ഇടപാടുകളും ഗര്‍ഭഛിദ്രത്തിന് തയ്യാറാകാതിരുന്നതും! തെളിവ് നശിപ്പിക്കാൻ കുഴിയെടുത്ത് മറയ്ക്കുന്നതിന് മുൻപ് കാലുകൾ മുറിച്ച് മാറ്റിയത് മറ്റൊരു ലക്‌ഷ്യം നടത്താൻ.. തെല്ലും കുറ്റബോധമില്ലാതെ പ്രതിയുടെ മൊഴി
രണ്ടാമത്തെ വിവാഹവും പൊളിഞ്ഞതോടെ അകന്ന ബന്ധുവിന്റെ ഭർത്താവിനെ നോട്ടമിട്ടു… ചാറ്റ് ചെയ്ത് പരസ്പരം അടുത്തതോടെ സുചിത്രയുടെ ആവശ്യപ്രകാരം ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തുള്ള വീട്ടില്‍ കൊണ്ടാക്കി. വാടകവീട്ടിൽ സുചിത്ര എത്തുമ്പോൾ സ്വന്തം രക്ഷിതാക്കളെ തന്ത്രപരമായി കോഴിക്കോട്ടേക്കും മാറ്റി. അരുംകൊലയ്ക്ക് ശേഷം ആ വീട്ടിൽ തന്നെ താമസിച്ചു.
രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പം താമസം… എറണാകുളത്ത് മൂന്നു ദിവസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്സിന് പോകുന്നുന്നെന്ന് വീട്ടിൽ പറഞ്ഞ് കാമുകനൊപ്പം മുങ്ങി പിന്നെ കണ്ടെത്തിയത് പാലക്കാട് നഗരത്തിലെ ഹൗസിങ് കോളനിയില്‍ വീടുകള്‍ക്കിടയിലെ കാടുകയറിയ വയലില്‍നിന്നും.. സുചിത്രയുടെ വയറ്റിലെ കുട്ടി പ്രശാന്തിന്റേതാണെന്ന് പുറംലോകം അറിയാതിരിക്കാൻ പറ്റുന്നത്ര തടഞ്ഞിട്ടും ഫലമുണ്ടായില്ല… സമ്മതിക്കാതെ വന്നപ്പോൾ ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച് ക്രൂരമായ കൊലപാതകം…
നിര്‍ണായക വെളിപ്പെടുത്തലാണ് പ്രതിയുടെ മൊഴിയിലൂടെ പുറത്ത് വരുന്നത്. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോൾ ഗര്‍ഭിണിയായിരുന്നുവെന്നു പ്രതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ യുവതിയുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യുവതിയെ കൊലപ്പെടുത്തി കത്തിക്കാനോ മൃതദേഹം കഷ്ണങ്ങളാക്കാനോ ആണ് സുഹൃത്ത് പ്രശാന്ത് പദ്ധതിയിട്ടിരുന്നതെന്ന് പോലീസ്. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നുമാണു സൂചന.
സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നതും ആണ് കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി.
അതേസമയം അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച് 20 നാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി നോക്കിയെങ്കിലും കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ യുവതി മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു. മാര്‍ച്ച് 17 നാണ് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്.
കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് നാലു മണിക്ക് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നിറങ്ങി. 18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്.
രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടര്‍ന്ന് കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വിവാഹശേഷം അപ്രതീക്ഷിതമായി പരിചയപ്പെട്ട സുചിത്രയുമായി പ്രശാന്ത് അടുപ്പത്തിലാകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്ര ഇവിടേക്ക് വന്നത്.
മാര്‍ച്ച് 17ന് രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു. 20 ന് കൊലപാതകം ഉണ്ടായെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലായത്.
യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നു വീട്ടുകാര്‍ മൊഴി നല്‍കി. പ്രശാന്ത് വളരെ സൗമ്യതയോടെയായിരുന്നു എല്ലാവരുമായി ഇടപെട്ടിരുന്നത്. വിദേശികളടക്കം നിരവധി പേര്‍ പ്രശാന്തിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്നുണ്ട്.
എന്നാൽ ഒറ്റക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രശാന്ത് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇത് കണക്കിലെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറയുന്നു.
Leave a Reply