മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന് പരാതിയുമായി യുവതി. സംഭവത്തില്‍ ഭര്‍തൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാല് പേര്‍ ഒളിവിലാണ്.

അഞ്ച് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനില്‍ ഷാലു സത്യബാബുവും, മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍പോയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിനാസ്പദമായ സംഭവം 2017 ഫെബ്രുവരിയിലാണ്. 2016 ഡിസംബര്‍ 9നാണു യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടില്‍ അപരിചിതര്‍ വന്നുപോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏര്‍വാടിയിലുള്ള ഒരു വീട്ടില്‍ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങല്‍ പൊലീസിലും പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും യുവതി പറയുന്നു.