കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യ പ്രതി ജോളി പിടിയിലായതോടെ പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറ് പേരെയും വര്‍ഷങ്ങളുടെയും മാസങ്ങളുടെയും വ്യത്യാസത്തിലാണ് ജോളി കൊലപ്പെടുത്തിയത്. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച്‌ ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.

17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച്  2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.

ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.