ഇല്ലാത്ത യോഗ്യത പറഞ്ഞ് വിവാഹം ചെയ്ത് 27ലക്ഷം രൂപ സ്ത്രീധനമായി തട്ടിയെടുത്തു. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി കോശി മാത്യു വിവാഹം കഴിച്ച് ഡോക്ടറായ ഭാര്യയെ പീഢിപ്പിക്കുകയും കൂടുതൽ തുക സ്ത്രീധനം ആവശ്യപ്പെടുകയും ആയിരുന്നു. ഡോക്ടറായ ഭാര്യയുടെ വീട്ടുകാരിൽ നിന്നും കോശി മാത്യു 50 ലക്ഷം രൂപയാണ്‌ സ്ത്രീധനം ഉറപ്പിച്ചത്. ഇതിൽ 27ലക്ഷം രൂപ ബാങ്ക് ട്രാസ്ൻസ്ഫറും, ചെക്കും , പണവും ആയി കൈപറ്റി. ബാക്കി 23 ലക്ഷം 2 വർഷത്തിനുള്ളിൽ നല്കണം എന്നായിരുന്നു ഡിമാന്റ്.

എന്നാൽ വിവാഹ ശേഷം അര കോടി രൂപ പോരാ എന്നും കൂടുതൽ സ്വത്തും പണവും വേണം എന്ന ആവശ്യം കോശി മാത്യു ഉന്നയിച്ചു. ഇതിനായി ഡോക്ടറായ ഭാര്യയേ ക്രൂരമായി പീഢിപ്പിക്കാനും തുടങ്ങി. മാത്രമല്ല വിവാഹ സമയത്ത് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത കോശി മാത്യുവിന്‌ ഇല്ലെന്നും പിന്നീട് വ്യക്തമായി. കോശി മാത്യുവിനു വിദ്യാഭ്യാസവും ഇല്ലെന്ന് മാത്രമല്ല ജോലിയും ഇല്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ പ്രതാപം പറഞ്ഞ് ചതിച്ചു വഞ്ചിച്ചു വിവാഹം കഴിച്ചതിനുശേഷം ഡോക്ടറായ ഭാര്യയെ ജോലിക്ക് പോലും വിടാൻ സമ്മതിക്കാതെ പൂട്ടിയിടുകയും അവരുടെ മാതാപിതാക്കൾ നൽകിയ 27 ലക്ഷം രൂപ ദുരുപയോഗം ചെയ്യുകയും ചെയ്തു. സ്ത്രീധനം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയിട്ടും കോശി മാത്യുവും അയാളുടെ അഭിഭാഷകനും ചേർന്ന് ഇപ്പോൾ ഈ തുക കൊടുക്കില്ലെന്നാണ് പറയുന്നത്.

വ്യക്തമായ അക്കൗണ്ട് ട്രാൻസ്ഫറിന്റെ തെളിവുകളുണ്ടായിട്ടു കൂടി അഭിഭാഷകനും കോശി മാത്യുവും പിതാവും ചേർന്ന് പണം തിരികെ നൽകാതെ യുവതിയെ പീഡിപ്പിക്കുകയാണ്.