ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ബെർമിങ്ങ്ഹാമിൽ വച്ചു നടന്ന യൂറോപ്പിലെ കോതമംഗലം സ്വദേശികളുടെ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഗ്രഹാതുരത്തിന്റെയും, ബാല്യകാലത്തിന്റെയും മധുര സ്മരണകളെ ഓർമ്മിപ്പിക്കുന്ന പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ആയിരുന്നു. കോതമംഗലം സംഗമത്തിന്റെ ഉൽഘാടനം ശ്രീമാൻ ഷോയി കുര്യാക്കോസ്, ശ്രീ സോജൻ മണിയിരിക്കൽ, ശ്രീ എൽദോസ് സണ്ണി, ശ്രീ ജോസ് വലിയപറമ്പിൽ, ശ്രീ വിജു ഇടയ്ക്കാട്ടുകുടിയിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു.
പങ്കെടുത്ത എല്ലാവർക്കും വിഭവ സമൃദമായ സദ്യയായിരുന്നു സഘാടകർ ഒരുക്കിയിരുന്നത്.
ഹൈറേഞ്ചിൻ്റെ പ്രവേശന കവാടവും, കാർഷിക മേഖലയുമായ കോതമംഗലത്തു നിന്ന് ഭാവി ജീവിതം കരുപിടിപ്പിക്കുന്നതിനായി യൂറോപ്പിൻ്റെ നാനാഭാഗങ്ങളിൽ കുടിയേറിയ കോതമംഗലംകാരുടെ സ്നേഹ സംഗമത്തിൻ്റെ മാമാങ്കമായിരുന്നു ജൂലൈ എട്ടിന് അരങ്ങേറിയ കോതമംഗലം സംഗമം – 2023.
കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒരു കാലത്ത് ജന്മദേശത്ത് നിന്ന് വിട്ടിട്ടുപോയ പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതിനുള്ള വേദിയായി കോതമംഗലം സംഗമം – 2023 മാറി.
Leave a Reply