ബിനോയ് തോമസ്സ്
ഒമ്പതാമത് കോതനല്ലൂര്‍ സംഗമം വര്‍ണ്ണാഭമായ പരിപാടികളോടെ നാളെ ഡെര്‍ബിയില്‍ ആരംഭിക്കും. ഡെര്‍ബിയിലെ സ്മാള്‍വുഡ് മാനൊര്‍ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നാലു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തഞ്ചോളം കോതനല്ലൂര്‍ നിവാസികളായ കുടുംബങ്ങള്‍ ഇക്കുറി സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രജിസ്‌ട്രേഷനു ശേഷം മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഡെണ്‍സ്റ്റണ്‍ കോളേജ് പ്രിപ്പൊട്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടികളിലധികവും സങ്കടിപ്പിച്ചിരിക്കുന്നത്. സ്വിമിംഗ് പൂള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന നിരവധി സംവിധാനങ്ങള്‍ ഫാം ഹൗസിലുണ്ട്. നാടന്‍ ഭക്ഷണങ്ങളുടെ ഒരു വലിയശേഖരം തന്നെയാണ് കോതനല്ലൂര്‍ നിവാസികളെ കാത്തിരിക്കുന്നത്.
ഇനിയുള്ള മൂന്നു ദിവസങ്ങള്‍ യുകെയിലെ കോതനല്ലൂര്‍ നിവാസികളെ സംബഡിച്ചിടത്തോളം ആഘോഷത്തിന്റെ ദിവസങ്ങളാണ്. വെറുമൊരു ആഘോഷത്തിനപ്പുറം കോതനല്ലൂരിന്റെ സങ്കടത്തിലും സന്തോഷത്തിലും യുകെയിലെ കോതനല്ലൂര്‍ നിവാസികളുടെ പങ്ക് ചെറുതൊന്നുമല്ലെന്ന് സംഘാടകര്‍ പറയുന്നു. കോതനല്ലൂരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കുക, ക്യാന്‍സര്‍ രോഗികളെ സാമ്പത്തീകമായി സഹായിക്കുക, പഠന സഹായം നല്‍കുക തുടങ്ങിയവയാണ് കഴിഞ്ഞ കാലങ്ങളില്‍ കോതനല്ലൂര്‍ സംഗമം ചെയ്ത എടുത്ത് പറയേണ്ട കാര്യങ്ങള്‍. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും.
കോതനല്ലൂര്‍ സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:
Denstone College Preporatory School, Smallwood Manor, Uttoxeter, ST14 8NS
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Shiju Kurian Mob 07727 115757
Binoy Thomas Mob 07958 695220
Sinoy Thomas Mob 07412 517719
Leave a Reply