വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിെൻറ തൊട്ട് കോട്ടയം കെവിൻ മരണത്തിൽ പോലീസ് ഒത്താശ ചെയ്തു കൊടുത്തതിന്റെയും ചൂടാറുംമുമ്പ് സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ പ്രതികളെ സ്േറ്റഷനിൽ വിളിച്ചുവരുത്തുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇതെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ പൊലീസ് സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം….
കാണാതായ ഓരോ ആഭരണത്തിെൻറയും എണ്ണം പറഞ്ഞ് സ്റ്റേഷനിൽ സുനിൽ കുമാറിനെ ക്രൂരമായി മർദിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. ചോദ്യംചെയ്ത് വിട്ടയച്ച പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ-രേഷ്മ ദമ്പതികളെ പിന്നീട് വീട്ടിൽ ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് അവനെ കൊല്ലാക്കൊല ചെയ്തു – സംഭവത്തെ കുറിച്ച് സഹോദരന്റെ വാക്കുകൾ
പൊലീസിെൻറ ചോദ്യംചെയ്യലിനുപിന്നാലെ തന്നെ വിളിച്ച സുനിൽ, അവർ കൊല്ലാക്കൊല ചെയ്തെന്ന് പറഞ്ഞതായി സഹോദരൻ അനിൽകുമാർ.
സി.പി.എം നേതാവായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയിൽ ചൊവ്വാഴ്ച സുനില്‍കുമാറിനെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ വിളിപ്പിച്ച പൊലീസ് ബുധനാഴ്ച വൈകീട്ട് നാലിന് മുമ്പ്
എട്ടുലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ സുനിൽ വിളിച്ച് കത്തെഴുതിവെച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. ഉടൻ ഇക്കാര്യം താൻ സജിയെ അറിയിച്ചു. ‘‘അവൻ ചത്താലും
എനിക്കൊന്നുമില്ല, പേടിപ്പിക്കാൻ പറയുന്നതായിരിക്കും’’എന്നായിരുന്നു മറുപടി.
ഇതിനിടെ, ബുധനാഴ്ച പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് സുനിൽ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന്, അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന താൻ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക്
തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരെയും കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസിൽ ലായനി കലക്കിെവച്ചനിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവനെ പോലും രക്ഷിക്കാനായില്ലെന്ന് അനിൽ വിതുമ്പലോടെ പറയുന്നു. ‘‘അവൻ നിരപരാധിയാണ്.
മോഷണക്കുറ്റം ആരോപിച്ച് അവനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിെൻറ മനോവിഷമമാണ് അവനെ മരിക്കാൻ പ്രേരിപ്പിച്ചത്’’-അനിൽ പറഞ്ഞു…
Leave a Reply