കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. 23 പേര്‍ക്ക് പരുക്ക്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവർ. കണ്ടക്ടറും ‍ഡ്രൈവറും മരിച്ചു.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് എറണാകുളത്തുനിന്ന് പോയത് തിങ്കളാഴ്ചയായിരുന്നു. യാത്രക്കാരില്ലാത്തതിനാല്‍ മടക്കം ഒരുദിവസം നീട്ടിയതായിരുന്നു. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. എറണാകുളം റജിസ്ട്രേഷന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടകാരണം അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM