മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ 3 ചെറുപ്പക്കാരും ഒരു വീട്ടമ്മയും രഹസ്യ സംഗമം…ഗൾഫിൽ പോകുന്നതിനു ചിലവായി ഒരുക്കിയ പാർട്ടിയിൽ ലഹരിക്കിടെ ലൈംഗീകത നുകരാൻ വീട്ടമ്മയേയും കൂട്ടി. ഒടുവിൽ അമിത ആഘോഷം 22 കാരന്റെ മരണത്തിൽ കലാശിച്ചു.വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ ശരീരത്തിൽ സൂചി കൊണ്ട് മുറിവേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും വെള്ളയിൽ ജോസഫ് റോഡ് അറഫ ഹൗസിൽ ഷാജഹാന്റെ മകനുമായ ഷാഹിലി(22)നെയാണ് കഴിഞ്ഞദിവസം രാവിലെ മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഷാഹിലിനോടൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക്, തിരുവണ്ണൂർ സ്വദേശിയും വീട്ടമ്മയുമായ 36കാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഷാഹിൽ മരണപ്പെട്ടത്.
ഷാഹിലിന്റെ സുഹൃത്തായ തൻവീർ ഗൾഫിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ പാർട്ടി സംഘടിപ്പിച്ചത്. മരിച്ച ഷാഹിലിനോടൊപ്പം സുഹൃത്തുക്കളായ തൻവീർ, ആഷിക്ക്, ഇവരുടെ പെൺസുഹൃത്തായ വീട്ടമ്മ എന്നിവരാണ് ലോഡ്ജിലുണ്ടായിരുന്നത്. മിംസ് ആശുപത്രിയിൽ ബന്ധു ചികിത്സയിൽ കഴിയുന്നുണ്ടെന്നും, ആശുപത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാലാണ് മുറിയെടുക്കുന്നതെന്നുമാണ് ഇവർ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നത്. ആഷിക്കിന്റെ ആധാർ കാർഡിന്റെ കോപ്പി വാങ്ങിയ ശേഷമാണ് മുറി നൽകിയത്.
ലോഡ്ജിലെ പാർട്ടിക്കിടെ ലഹരി ഗുളിക കഴിച്ചതോടെയാണ് ഷാഹിലിന്റെ വായിൽ നിന്ന് നുരയും പതയും വന്നത്. ഇക്കാര്യം സുഹൃത്തുക്കൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.വായിൽ നുരയും പതയും വന്ന് അവശനിലയിലായ ഷാഹിലിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻതന്നെ മരണം സംഭവിക്കുകയായിരുന്നു. ഷാഹിലിന്റെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ കാണുന്ന മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കിയത്. യുവാവിന് ആന്തരിക രക്തസ്രാവവും ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
Leave a Reply