മദ്യം നൽകി എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാക്കളുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള താമസ സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ചതിന് ശേഷം ബലം പ്രയോഗിച്ച് മദ്യം നൽകുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.

മദ്യം അകത്ത് ചെന്ന പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. രാത്രി രണ്ട് മണിയോടെ മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരമറിയുന്നത്. മയക്കമുണർന്നപ്പോൾ പൂർണ നഗ്നയായ നിലയിൽ കിടക്കുകയായിരുന്നു. സുഹൃത്തുക്കൾ മദ്യ ലഹരിയിൽ കിടന്നുറങ്ങുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ വസ്ത്രങ്ങൾ ധരിച്ചതിന് ശേഷം പെൺകുട്ടി മുറിയിൽ നിന്നും പുറത്തിറങ്ങുകയും സഹപാഠിയായ മറ്റൊരു നഴ്‌സിംഗ് വിദ്യാർത്ഥിയെ വിളിക്കുകയും ഈ സഹപാഠി പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതികളിൽ ഒരാൾ താമസിക്കുന്ന റൂമിലാണ് പെൺകുട്ടിയെ എത്തിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥികൾ നാട്ടിൽ പോയ സാഹചര്യം മുതലെടുത്താണ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് റൂമിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.