വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാണ് മരിച്ചത്. അറുപത്തിരണ്ടുവയസ്സായിരുന്നു.

അതേസമയം, രാജന്‍ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ തിരഞ്ഞ് കടയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് നിലത്ത് അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് കണ്ടത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.