ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നിരൂപകനും നടനുമായ കമാൽ റാഷിദ് ഖാൻ. ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനോട് തോറ്റത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ടീമിനും കോഹ്ലിക്കും എതിരെ കെആർകെ രംഗത്തെത്തിയത്. “”പാക്കിസ്ഥാന് മുന്പിൽ 130 കോടി ഇന്ത്യക്കാരുടെ അഭിമാനം അടിയറവ് വെച്ച കോഹ്ലിയെ ക്രിക്കറ്റിൽ നിന്ന് ആജീവനാന്തം വിലക്കണം. കോഹ്ലിയെ ജയിലിൽ അടയ്ക്കണം”-കെആർകെ ട്വീറ്റ് ചെയ്തു.
2)Virat Kohli should be banned from playing cricket for lifetime for selling pride of 130Cr Indians to Pakistan. He shud be behind the bars.
— KRK (@kamaalrkhan) June 18, 2017
എന്നാൽ കോഹ്ലിയെ വിമർശിച്ച കമാൽ ഖാന് ചുട്ട മറുപടിയുമായി പാക് ആരാധകർ തന്നെ രംഗത്തെത്തി. കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണെന്നും തോൽവി മത്സരത്തിന്റെ ഭാഗമാണെന്നും പാക്കിസ്ഥാനിൽ നിന്നുള്ള ആരാധകർ കുറിച്ചു. കോഹ്ലി ഇന്ത്യയുടെ അഭിമാനമാണെന്നും ഒറ്റ തോൽവി കൊണ്ട് അദ്ദേഹത്തെ എഴുതിത്തള്ളാനാകില്ലെന്നും പാക് ആരാധകർ ട്വീറ്ററിൽ മറുപടി കൊടുത്തു.
മുഹമ്മദ് ആമീറിന്റെ പന്തിൽ പോയിന്റിൽ ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്. അഞ്ചു റണ്സ് മാത്രമായിരുന്നു ഇന്ത്യൻ നായകന്റെ സന്പാദ്യം. കോഹ്ലിയുടെ പുറത്താകലിനെയും കെആർകെ വിമർശിച്ചു. “”കോഹ്ലി, താങ്കളുടെ ക്യാച്ച് പാക് താരങ്ങൾ കൈവിട്ടിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ താങ്കൾ വീണ്ടും അനായാസ ക്യാച്ച് നൽകി. ഇത് ഒത്തുകളിയാണ്”- കെആർകെ വിമർശിച്ചു. ഇന്ത്യൻ ടീം ഒത്തുകളിച്ചുവെന്നും കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ കോഹ്ലി, യുവരാജ്, ധോണി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ വിരമിക്കണമെന്നും കമാൽ ഖാൻ പറഞ്ഞു.
Leave a Reply